September 2, 2026

പൗരത്വ ബില്ലിനെതിരെ യുവജന പ്രതിരോധം : യൂത്ത് ലീഗ് ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധിച്ചു.

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: : കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം നടന്നുവരുന്ന സമരങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചും പ്രതിഷേധ സമരങ്ങളെ ചോരയിൽ മുക്കികൊല്ലുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പ്പറ്റ ടെലിഫോൺ  എക്സ്ചേഞ്ച് ഉപരോധിച്ചു. സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര് ഉദ്ഘാടനം  ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
രാവിലെ 8 മണിക്ക് ആരംഭിച്ച ഉപരോധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മയിൽ , സെക്രട്ടറി ആഷിഖ് ചെലവൂര്, ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, ജനറൽ  സെക്രട്ടറി സി കെ ഹാരിഫ്, സെക്രട്ടറി ജാഫര് മാസ്റ്റര് എന്നിവരെ അറസ്റ്റ് ചെയ്തതിനെ തുടര്ന്ന് 12 മണിക്ക് അവസാനിച്ചു.
സമരത്തിന് ജില്ലാ ഭാരവാഹികളായ ഷമീം പാറക്കണ്ടി, ജാസർ  പാലക്കൽ , പി കെ സലാം, ജാഫർ  മാസ്റ്ററ്റ , നിയോജക മണ്ഡലം ഭാരവാഹികളായ സി ടി ഹുനൈസ്, സമദ് കണ്ണിയൻ , സി ഷിഹാബ്, സി കെ മുസ്തഫ, നിസാം കല്ലൂര്, എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി പി ഷൈജൽ, , സെക്രട്ടറി ഷംസീൽ  ചോലക്കൽ,, ഫായിസ് തലക്കൽ ,, സലിം കേളോത്ത് തുടങ്ങിയവർ  നേതൃത്വം നല്കി..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *