May 2, 2024

സൗരോത്സവം നാളെ : കുടുംബശ്രീ ബാലസഭ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

0
 
കല്‍പ്പറ്റ : ഡിസംബര്‍ 26 ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയ കാഴ്ച്ചയെ വരവേല്‍ക്കാന്‍ കുടുംബശ്രീ ബാലസഭകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൗരോത്സവം വന്‍ വിജയമാക്കിമാറ്റുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍  പൂര്‍ത്തിയായി. നൂറ്റാണ്ടിലെ ഈ അപൂര്‍വ്വ കാഴ്ച്ച ഏറ്റവും വ്യക്തമായി കാണാന്‍ കല്‍പ്പറ്റ, മീനങ്ങാടി, ബത്തേരി, പുല്‍പ്പള്ളി, മാനന്തവാടി, പനമരം എന്നിവിടങ്ങളിലും എല്ലാ സി.ഡി.എസ് കേന്ദ്രങ്ങളിലും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 
മൂവായിരത്തോളം കുട്ടികള്‍ ആകാശ വിസ്മയം നിരീക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നതാണ്. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സൗര കണ്ണടകള്‍ ഉപയോഗിച്ചു മാത്രമേ വലയ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ പാടുള്ളൂ. സൗരോത്സവത്തിന്‍റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തുമായി ചേര്‍ന്നുകൊണ്‍ണ്ട് ബോധവല്‍ക്കരണ ക്ലാസുകള്‍, കണ്ണട നിര്‍മ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.  സൂര്യ ഗ്രഹണ നിരീക്ഷണത്തിന്‍റെ ഭാഗമായി കല്‍പ്പറ്റയില്‍ ശില്‍പശാല സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.സാജിത ശില്‍പശാല ഉല്‍ഘാടനം ചെയ്തു. എഡി.എം.സിമാരായ കെ.എ. ഹാരിസ്, കെ.ടി മുരളീധരന്‍, ബാലസഭ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ ബിജോയ് , റിസോഴ്സ് പേഴ്സണ്‍ സി.കെ പവിത്രന്‍, ജയേഷ് വളേരി, പി.കെ സബീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശില്‍പശാലയ്ക്ക് അഖില കെ.ബി. പി.എം അമ്മിണി ടീച്ചര്‍, കെ.രാജി മോള്‍, പി.എന്‍ ജ്യോതി, അജിത ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ തല സൗരോത്സവ പ്രവര്‍ത്തന പുരോഗതി ബാലസഭ ജില്ലാതല സമിതി വിലയിരുത്തി. 
കുടുംബശ്രീ: തുണി സഞ്ചി, പേപ്പര്‍ ബാഗ് പ്രദര്‍ശനവും വിപണനവും 2019 ഡിസംബര്‍ 26 ന്
കല്‍പ്പറ്റ: വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന വിവിധ തരം തുണി സഞ്ചികള്‍, ഷോപ്പറുകള്‍, പേപ്പര്‍ കവറുകള്‍ എന്നിവയുടെ പ്രദര്‍ശന വിപണനം ഡിസംബര്‍ 26 ന് കല്‍പ്പറ്റ പഴയ ബസ്സ് സ്റ്റാന്‍റിനോട് ചേര്‍ന്ന് സംഘടിപ്പിക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്‍റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശപ്രകാരം കുടുംബശ്രീ വിപുലമായ തയ്യാറെടുപ്പുകള്‍ ആണ് നടത്തിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി തുണി സഞ്ചി, പേപ്പര്‍ സഞ്ചി നിര്‍മ്മാണം എന്നിവയില്‍ പ്രത്യേകം പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ പരിശീലനം പൂര്‍ത്തികരിച്ച കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളാണ് വിപണനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. വ്യാപാരികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍  ഓര്‍ഡര്‍ നല്‍കിയാല്‍ അതനുസരിച്ച് മൊത്തമായി കടകളില്‍ എത്തിക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സാജിത അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *