May 15, 2024

വിദ്യാർത്ഥികളെയും അധ്യാപകനെയും മർദ്ദിച്ചവരെ അറസ്റ്റു ചെയ്യണം.

0
                              മാനനന്തവാടി: കൊമ്മയാട്  യൂ.പി .സ്ക്കൂളിൽ കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ എൻ എസ് എസ് ക്യാമ്പുനടക്കുമ്പോൾ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെയും അധ്യാപകനെയും മർദ്ദിച്ചവരെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് കെ പി എസ് ടി എ മാനന്തവാടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെ വിദ്യാലയത്തിനുള്ളിലേക്ക് വാഹനം കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും  കുട്ടികളെയും അധ്യാപകനെയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപെട്ടു.പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത  വഹിച്ചു.കെ .ജി. ജോൺസൺ, കെഡി രവീന്ദ്രൻ, അശോകൻ എം അക്ബർ അലി, മുഹമ്മദ് ലബീബ്, ഷിനു, ബിജു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *