August 11, 2026

കൃഷി സ്ഥലം പൂട്ടുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

0
IMG_20191227_162242.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
തേറ്റമല എസ്റ്റേറ്റിനുള്ളിൽ  പള്ളിപ്പടിക്ക് സമീപം കൃഷി സ്ഥലം പൂട്ടുന്നതിനിടെ
ട്രാക്ടർ  മറിഞ്ഞ് ഡ്രൈവർ മരിച്ചു.. ചേരിയൻകൊല്ലി തോപ്പിൽ ലൂക്കയുടെയും മറിയക്കുട്ടിയുടെയും  മകൻ അമൽ ദീത്ത് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച  ഉച്ചകഴിഞ് മൂന്ന്  മണിയോടെയായിരുന്നു സംഭവം. ട്രാക്ടറിനടിയിൽ കുടുങ്ങിയ അമലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
      ഭാര്യ: അനീഷ ( തവിഞ്ഞാൽ സ്വദേശിനി)
  മക്കൾ: നോബിൾ, നോയൽ   .    സഹോദരിമാർ :’ സാലി, ഷാന്റി, ബേബി, ജോൺസി.സഹോദരൻ വിനോദ് വർഷങ്ങൾക്ക് മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *