September 1, 2026

പൊതു ഇടം എന്റേതും: വയനാട് ജില്ലയില്‍ ഒമ്പത് ഇടങ്ങളില്‍ രാത്രി നടത്തം.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
.

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതുയിടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുമായി  പൊതു ഇടം എന്റേതും എന്ന പേരില്‍ നൈറ്റ് വാക്ക് നടത്തുന്നു. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍ഭയ ദിനമായ ഞായറാഴ്ച  കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ നഗരസഭകള്‍  കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളിലാണ് നൈറ്റ് വാക്ക്  നടത്തുന്നത്. സര്‍ക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി  സ്ത്രീ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് (ഡിസംബര്‍ 29) രാത്രി 11 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1 മണി വരെ നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നത്.  
  കല്‍പ്പറ്റ ജംഗ്ഷന്‍ മുതല്‍ ബൈപ്പാസ് വഴി കൈനാട്ടി, പിണങ്ങോട് റോഡ്, മാനന്തവാടി – തലശ്ശേരി റോഡ്, മൈസൂര്‍ റോഡ്, താഴെയങ്ങാടി റോഡ്, വള്ളിയൂര്‍ക്കാവ് റോഡ്, കോഴിക്കോട് റോഡ്, സുല്‍ത്താന്‍ ബത്തേരി ജംഗ്ഷന്‍ – മൈസൂര്‍ റോഡ്, ചീരാല്‍ റോഡ് എന്നിവിടങ്ങളിലാണ് നൈറ്റ് വാക്കിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍. 

നൈറ്റ് വാക്ക് – സ്വീകരിക്കേണ്ട രീതികള്‍

· ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ സംഘങ്ങളായി വേണം നൈറ്റ് വാക്കില്‍ പങ്കെടുക്കേണ്ടത്.
· ഒറ്റയ്ക്ക് പോകുന്നവരുടെയും ചെറു സംഘങ്ങളുടെയും പക്കല്‍ അടിയന്തിര സാഹചര്യത്തിന് ഉപയോഗിക്കുന്നതിനായി ഓരോ വിസില്‍ കരുതേണ്ടതാണ്.
· അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്ന സംഘങ്ങള്‍ മോശമായി പെരുമാറുന്ന ആളുടെ ഫോട്ടോ എടുത്ത് പോലീസിന് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *