May 5, 2024

ഹാട്രിക് നേടി റേഡിയോ മാറ്റൊലി വയനാടന്‍ കാര്‍ഷിക ചിത്രം ‘പെണ്‍മ’യ്ക്ക് ഒന്നാം സ്ഥാനം

0
 
സംസ്ഥാന കൃഷിവകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വൈഗ 2020 നോടനുബന്ധിച്ച് മണ്ണില്‍ തളിരിട്ട ജീവിതങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച ഹ്രസ്വചിത്ര മത്സരത്തില്‍  കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയുടെ ബാനറില്‍ ദ്വാരക ഗുരുകുലം കോളേജ് നിര്‍മ്മിച്ച്  ഷാജു പി ജെയിംസ് സംവിധാനം ചെയ്ത പെണ്‍മ എന്ന ഷോര്‍ട് ഫിലിം ഒന്നാം സ്ഥാനം നേടി.   ശ്രീകാന്ത് കെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന്‍റെ ചിത്രീകരണവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അതുല്‍ രാജും ടോബി ജോസും ചേര്‍ന്നാണ്. ജിഷി കണ്ണൂരാണ് അസി. ഡയറക്ടര്‍. കലാ സംവിധാനം നിര്‍വ്വഹിച്ചത് ജോസ് കിഴക്കനാണ്. കുംഭാമ്മ, ചന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍.
 
തൃശ്ശൂരില്‍ മന്ത്രി വി.എസ് സുനില്‍കുമാറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ഏറ്റവും കൂടുതല്‍ ഫെയ്സ്ബുക്ക് ലൈക്കിനുള്ള സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തി പത്രവും  പെണ്‍മയ്ക്കാണ് ലഭിച്ചത്. തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് റേഡിയോ മാറ്റൊലിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.  2020 ജനുവരി 7 ന് തൃശ്ശൂരില്‍ വച്ച് അവാര്‍ഡ് നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *