July 14, 2026

ഞങ്ങൾ കൂടെ ഉണ്ട് : ജനമൈത്രി പോലീസ് സ്നേഹ സംഗമം നടത്തി.

0
IMG-20191229-WA0179.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം  പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന ജനമൈത്രി പോലീസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോധികരായ മാതാപിതാക്കളെ ചേർത്ത് പിടിച്ച്  സ്നേഹസംഗമം നടത്തി.
 പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണൻ
ഉദ്ഘാടനം ചെയ്തു.

പനമരം വിജയ അക്കാദമിയിൽ  നടന്ന ചടങ്ങിൽ കൽപ്പറ്റ  ഡി വൈ എസ് പി  ജേക്കബ്  ടി പി മുഖ്യാതിഥിയായിരുന്നു.  പനമരം ഗ്രാമ പഞ്ചായത്തിന്  പരിധിയില 60 ഓളം വരുന്ന ഒറ്റപ്പെട്ട് കഴിയുന്ന  വയോജനങ്ങളെയാണ്  ചടങ്ങിൽ അതിഥികളായി  ആദരിച്ചത്.
ഒറ്റപ്പെട്ട് പോയി എന്ന തോന്നൽ  നിങ്ങൾക്ക്  ഒരിക്കലും  ഉണ്ടാകരുത്  ,നിങ്ങളെ ചേർത്ത് പിടിക്കാൻ  സമൂഹം  ഇപ്പോൾ മുൻപന്തിയിലുണ്ട്, എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ  ശ്രമിക്കണമെന്നും   പ്രസംഗത്തിൽ ഡി വൈ എസ് പി ജേക്കബ്  പറഞ്ഞു. ചടങ്ങിൽ പനമരം സബ് ഇൻസ്പെക്ടർ രാംകുമാർ അദ്ധ്യക്ഷത വഹിച്ചു. 
വിജയ അക്കാദമി പ്രിൻസിപ്പൽ മധുമാസ്റ്റർ ഗ്രാമപഞ്ചായത്ത് മെമ്പർ എം എ ചാക്കോ  സിസ്റ്റർ ജെയ്സി  കേരള പോലീസ് 
ജില്ലാ പ്രസിഡണ്ട് ബഷീർ  ഡോക്ടർമാരായ  സാജൻ, ജിഷ ,ലീഗൽ സർവ്വീസ് അംഗം സ്മിത  എന്നിവർ ആശംസയർപ്പിച്ചു. 
പനമരം റിഥം ഓഫ് വയനാട് സംഗീത കലാകാരൻമാരുടെ സംഗീത വിരുന്നും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് മെമ്പർമാരായ മഹറൂഫ് പനമരം ,സുരേഷ് അഞ്ചുകുന്ന്,   മാമു ഷീബ ടീച്ചർ എന്നിവർ നേതൃത്വം  നൽകി പനമരം എ എസ് ഐ എൽദോ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *