October 14, 2025

കേരള നിയമസഭ രാജ്യത്തിന് മാതൃക ഃജനതാദൾ എസ്

0
IMG-20191231-WA0282.jpg

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റഃ  പൗരത്വഭേദഗതി നിയമം എത്രയും വേഗം റദ്ദുചെയ്യണമെന്ന പ്രമേയം കേരള നിയമസഭ ഐക്യത്തോടെ  പാസാക്കിയതു വഴി കേരളം  മനുഷ്യത്വത്തിന്റെ പ്രതീകമായി  രാജ്യത്തിന് മാതൃകയായിരിക്കുകയാണെന്ന്  ജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ   ഓർഡിനൻസിലൂടെ നിയമം പെട്ടെന്ന്‌ റദ്ദാക്കാമെന്നും  രാജ്യത്തെ ജനങ്ങളുടെ അരക്ഷിതാവസ്‌ഥ കണക്കിലെടുത്ത്‌ എത്രയും പെട്ടെന്ന്‌ അതിനുള്ള നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് സി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു.
മത്തായി കട്ടക്കയം,ജുനൈദ് കൈപ്പാണി,ലൂസി ജോർജ് മുണ്ടക്കൽ,ഹബീബുറഹ്മാൻ എം,ടി.കെ.അരുൺ കുമാർ,സിപി.അഷ്‌റഫ്,ഇ.പി.ജേക്കബ്,പി.അബ്ദുൽ ഗഫൂർ,ഷാജി ഐക്കരകുടി,ഉനൈസ് കല്ലൂർ,ടി.കെ.ഉമർ,നൗഫൽ,സൈഫുല്ല വൈത്തിരി,ഉമറലി പുളിഞ്ഞാൽ  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *