August 13, 2026

ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 
  ജില്ലയിലെ ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ ജില്ലാ ജനകീയ സമിതി കളക്‌ട്രേറ്റില്‍ യോഗം ചേര്‍ന്നു. ലഭ്യമായ 3595 അപേക്ഷകള്‍ സമിതി അംഗീകരിച്ചു.  അംഗീകരിച്ച ലിസ്റ്റ് പരിശോധനയ്ക്കായി ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷ നല്‍കാന്‍ സാധിക്കാതെ പോയ ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജനുവരി 17 വരെ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *