August 14, 2026

വയനാട് മുത്തങ്ങയില്‍ എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : നിരോധിത ലഹരി മരുന്നായ എംഡിഎംഎയുമായി  2 യുവാക്കൾ പിടിയിൽ.കൊടുവള്ളി പാറോപ്പത്തിയിൽ റമീസ്(22), ചീരാൽ താഴത്തിൽ മുഹമ്മദ് ഷാനിഫ്(25)എന്നിവരാണ് 6 ഗ്രാം ലഹരിമരുന്നുമായി പിടിയിലായത്. 
കാറിൽ വരുന്നതിനിടെ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. മോളി, എക്സ്റ്റസി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന എംഡിഎംഎ മണിക്കൂറുകളോളം ലഹരി നൽകുന്ന വസ്തുവാണ്.ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് യുവാക്കൾ എംഡിഎംഎ കടത്താൻ ശ്രമിച്ചത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ.ബെന്നി, എക്സൈസ് ഇൻസ്പെക്ടർ എം.കെ.സുനിൽ,പ്രിവന്റീവ് ഓഫിസർ കെ.ശശി, സിവിൽ എക്സൈസ് ഓഫിസർമാരായ വി.രഘു, അജേഷ് വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *