വീട് പോലെ ആതുരാലയം : · സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 

   ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വീടുകളിലെ പ്രസവം ഒഴിവാക്കാന്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് സമീപം ഗര്‍ഭകാല ഗോത്ര മന്ദിരം നിര്‍മ്മിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ ഗര്‍ഭകാല ഗോത്ര മന്ദിരം വാഴവറ്റയില്‍  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.  ആദിവാസി വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികളായ യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ പ്രസവ ശുശ്രൂഷയ്ക്കും  ആരോഗ്യ പരിപാലനത്തിനുമായാണ് ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്. ജില്ലയിലെ ഏഴ് മന്ദിരങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുങ്ങുന്നത്. ഗര്‍ഭിണികളായ ആദിവാസി യുവതികള്‍ക്ക് പ്രസവത്തിന് മുമ്പും പിന്നീടും ശുശ്രൂഷ ആവശ്യമാകുന്ന സാഹചര്യത്തില്‍ കുടുംബാംഗത്തോടൊപ്പം ഇവിടെ താമസിക്കാം. ഗോത്ര മന്ദിരത്തില്‍ ഒരേ സമയം രണ്ട് ഗര്‍ഭിണികള്‍ക്കും വനിതാ കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാന്‍ സൗകര്യമുള്ളതാണ്. വയനാട്ടില്‍ വീടുകളിലെ പ്രസവം മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. പ്രതിമാസം ആറോളം പ്രസവങ്ങള്‍ ഇത്തരത്തില്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.  ആശുപത്രി അന്തരീക്ഷത്തിനോട് പ്രസവ സമയത്ത് പൊരുത്തപ്പെടാനുളള മാനസിക പ്രശ്‌നങ്ങളാണ് ആദ്യ പ്രസവത്തിന്  ശേഷം ഇവര്‍ വീടുകളില്‍ തന്നെ അടുത്ത പ്രസവം നടത്താന്‍ തയ്യാറാക്കുന്നതിന് കാരണമായി കണ്ടെത്തിയത്.  ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഗര്‍ഭകാല ഗോത്ര മന്ദിരം പദ്ധതി ആവിഷ്‌ക്കരിച്ചത്. 

    നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച ആറ് ലക്ഷം രൂപ ചെലവിലാണ് വാഴവറ്റ ആരോഗ്യ കേന്ദ്രത്തിനോട് ചേര്‍ന്ന് മന്ദിരം നിര്‍മ്മിച്ചത്. പഞ്ചായത്ത് പ്രൊജക്ട് ഫണ്ട്, ഐ.സി.ഡി.എസ് ഫണ്ട്, ട്രൈബല്‍ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് ഗോത്ര മന്ദിരത്തിരത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. കൂട്ടിരിപ്പുകാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളും മന്ദിരത്തിലുണ്ടാവും. ജില്ലയില്‍ എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കാത്ത കോളനികളിലെ ദിവസേന പരിശോധന ആവശ്യമായി വരുന്ന ഗര്‍ഭിണികള്‍ക്ക് മാത്രമാണ് മന്ദിരത്തില്‍ പരിപാലനം ലഭിക്കുക. അവരെ പ്രസവ ദിവസത്തിന് മുമ്പായി ആശുപത്രിയിലേക്ക് മാറ്റും. അത്യാസന്ന നിലയിലുള്ള ഗര്‍ഭിണികളെ മന്ദിരത്തില്‍ പാര്‍പ്പിക്കില്ല.

    ജില്ലയില്‍ ആദ്യഘട്ടത്തില്‍ 7 മന്ദിരങ്ങള്‍ക്കാണ് പ്രവര്‍ത്തന അനുമതി ലഭിച്ചിട്ടുളളത്. നൂല്‍പ്പുഴ,വാഴവറ്റ,അപ്പപ്പാറ,വൈത്തിരി എന്നീ ആശുപത്രികള്‍ക്ക് സമീപത്താണ്  ഇവ നിര്‍മ്മിക്കുന്നത്. 70 ലക്ഷം രൂപ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ചിട്ടുണ്ട്. ഗോത്രവീടുകളുടെ മാതൃകയില്‍ ഹാബിറ്റാറ്റ് ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.  കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക, ഡോ.സമീഹ സെയ്തലവി തുടങ്ങിയവര്‍ സംസാരിച്ചു.
Ad

കല്‍പ്പറ്റ:ജലവിഭവ വകുപ്പിനു കീഴിലുള്ള കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തില്‍ നാഷണല്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷന്റെ(എന്‍എഎഫ്)നിയന്ത്രണത്തില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്  പ്രവര്‍ത്തനം തുടങ്ങി. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ...
Read More
.കൽപ്പറ്റ. : വരച്ചാര്‍ത്ത്' 2020  പ്രദര്‍ശന വിപണന മേളയ്ക്ക് കൽപ്പറ്റയിൽ തുടക്കമായി . കൽപ്പറ്റ ആസ്ഥാനമായ ജീവന്‍ ജ്യോതിയുടെ  നേതൃത്വത്തിൽ നബാര്‍ഡിന്റെ സഹായത്തോടെ കുടുംബശ്രീ, ഖാദി ബോര്‍ഡ്, എന്‍ ഊര് എന്നീ സര്‍ക്കാര്‍ ...
Read More
മാനന്തവാടി: പാരമ്പര്യ  അനുഷ്ഠാന കലകളെ സംരക്ഷിക്കുന്നതിനായി ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പാരമ്പര്യ അനുഷ്ഠാന കലകളുടെ പ്രദര്‍ശനം  ഉത്സവം 2020 മാനന്തവാടി പഴശ്ശിപാര്‍ക്കില്‍ തുടങ്ങി. മാനന്തവാടി നഗരസഭാ ...
Read More
പനമരം: പൗരത്വ നിയമഭേദഗതിക്കെതിരെയും, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം.എൽ എ നയിക്കുന്ന ജില്ലാ പദയാത്ര " രാഷ്ട്ര ...
Read More
കൽപ്പറ്റ : ജില്ലാ ആയുർവേദ ആശുപത്രിയിൽ  വച്ച്  മാനസികാരോഗ്യം  പദ്ധതിയുടെ ഭാഗമായ്  'സർവ്വം മനോമയം ' പരിപാടി  നടത്തപ്പെട്ടു.ഡോ അഞ്ജലി അൽഫോൻസ് മുഖ്യ പ്രഭാഷണം നടത്തി. മാനസിക ...
Read More
വെള്ളമുണ്ട പഞ്ചായത്ത് മുസ്ലീം  യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളമുണ്ടയില്‍ ശഹീന്‍ബാഗ് ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു.പ്രസിഡണ്ട് സിദ്ദീഖ് പീച്ചംകോട് അദ്ധ്യക്ഷം വഹിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട് കെ സി ...
Read More
 മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു നടപ്പിലാക്കുന്ന നവജീവന്‍ ദുരന്ത ലഘൂകരണ പദ്ധതിയുടെ ഭാഗമായി ആരോഗ്യ ...
Read More
      പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയ യിൽ ജില്ലയ്ക്ക് ഉജ്ജ്വല വിജയം    പരീക്ഷ എഴുതിയ ...
Read More
വൈദ്യുതി മുടങ്ങുംമാനന്തവാടി 66 കെ.വി. സബ്‌സ്റ്റേഷനില്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 ന് ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 5 വരെ  മാനന്തവാടി, തവിഞ്ഞാല്‍, വെള്ളമുണ്ട, ...
Read More
കല്‍പ്പറ്റ റസ്റ്റ് ഹൗസിലെ  കോണ്‍ഫറന്‍സ് ഹാള്‍ വാടകയ്ക്ക് നല്‍കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.  130 ആളുകള്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ഹാളില്‍ സ്റ്റേജ്, മൈക്ക്, ടോയ്‌ലറ്റ് സൗകര്യം ഉണ്ട് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *