August 13, 2026

സ്‌പോര്‍ട്‌സ് സ്‌കൂള്‍ അഡ്മിഷന്‍ സെലക്ഷന്‍ ട്രയല്‍

0
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക് 6, 7, 8, 9, പ്ലസ് വണ്‍/വി.എച്ച്.എസ്.സി. ക്ലാസുകളിലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, തായ്‌ക്കോണ്ടോ, റസ്ലിംങ്, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ കായികയിനങ്ങളില്‍ താല്‍പര്യമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള ടാലന്റ് ഹണ്ട് എന്ന പേരിലുള്ള സെലക്ഷന്‍ ട്രയല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജനന തീയതി തെളിയിക്കുന്ന രേഖയും ജില്ലാ/സംസ്ഥാന/ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയുമായി തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ രാവിലെ 8 നകം എത്തണം. ജില്ലയിലെ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും തിയ്യതിയും :  ജനുവരി 20 ന് സുല്‍ത്താന്‍ബത്തേരി ജി.എസ്.വി.എച്ച്.എസ്.എസ്, 21 ന് എടത്തന ഗവ.ട്രൈബല്‍ എച്ച്.എസ്, 22 ന് വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്, 23 ന് നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍, തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ ആശ്രമം സ്‌കൂള്‍, 24ന് നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്.എസ്.എസ്, കണിയാമ്പറ്റ എം.ആര്‍.എസ്, പൂക്കോട് എം.ആര്‍.എസ്. http:gvrsportsschool.org/talenthunt എന്ന ലിങ്കില്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍ 9010920966.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *