June 14, 2026

ലൈഫ് – പി.എം.എ.വൈ കുടുംബസംഗമം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
.
   ലൈഫ്-പി.എം.എ.വൈ ഗുണഭോക്താക്കളുടെ ബത്തേരി നഗരസഭാ കുടുംബസംഗമം നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. ബത്തേരി നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. നഗരസഭയില്‍ പദ്ധതിയിലൂടെ 706 വീടുകള്‍ പൂര്‍ത്തിയായി. ഫിഷറീസ് വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, കുടുംബശ്രീ മിഷന്‍, ശുചിത്വ മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, ക്ഷീര വികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അദാലത്തും സംഗമത്തില്‍ നടന്നു.അക്ഷയ കേന്ദ്രങ്ങളുടെ സൗജന്യ സേവനവും സംഗമത്തിലുണ്ടായിരുന്നു. കാരുണ്യ ഐ കെയര്‍ ഫൗണ്ടേഷന്റെയും പ്രോജക്ട് വിഷന്റെയും സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത പി.എം.എ.വൈ അംഗീകാര്‍ കാമ്പയിനിന്റെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.  സംഗമത്തില്‍ ഹരിത പ്രതിജ്ഞ ചൊല്ലി.
 
    ബത്തേരി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എ സിബി വര്‍ഗീസ്, കൃഷി ഓഫീസര്‍ ടി.എ സുമിന, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ പി. ഇസ്മായില്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എല്‍സി പൗലോസ്, ബാബു അബ്ദുള്‍ റഹ്മാന്‍, പി.കെ സുമതി തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *