April 19, 2024

മോഷണം നടന്ന മൊതക്കരയിലെ റേഷൻ കട പൂട്ടി സീൽ ചെയ്തു. : അന്വേഷണം ഊർജ്ജിതം

0
Img 20200125 Wa0051.jpg
മാനന്തവാടി: :ബുധനാഴ്ച രാത്രി 239 ചാക്ക് പുഴുക്കലരിയും 18 ചാക്ക് ഗോതമ്പും കവര്‍ച്ച നടന്ന െവെള്ളമുണ്ട മൊതക്കരയിലെ എ.ആര്‍.ഡി. 3-ാം നമ്പര്‍ വി.അഷ്റഫിന്റെ പേരിലുള്ള ലൈസന്‍സ് ഡി. എസ്. ഒ.റഷീദ് മുത്തുക്കണ്ടി സസ്‌പെന്‍ഡ് ചെയ്തു. കടയില്‍ ബാക്കിയുണ്ടായിരുന്ന റേഷന്‍ സാധനങ്ങള്‍ ഡി.എസ്.ഒ.യും മാനന്തവാടി ടി.എസ്.ഒ.പി.പി.ഉസ്മാനും റേഷന്‍ ഇന്‍സ്‌പെക്ടറും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു കട പൂട്ടി സീല്‍ ചെയ്തു. 
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി സമീപ പ്രദേശങ്ങളിലുള്ള റേഷന്‍ കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങേണ്ടതാണെന്ന് അറിയിച്ച് റേഷന്‍ കടയില്‍ നോട്ടീസ് പതിച്ചു.പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ലൈസന്‍സി വി.അഷറഫില്‍ നിന്ന് സ്റ്റേറ്റ്‌മെന്റ് എടുത്തു.ഈ മാസം 6 ന് 62.5 ക്വിന്റല്‍ അരിയും 3 .5 ക്വിന്റല്‍ ഗോതമ്പും, 5.5 ക്വിന്റല്‍ ആട്ടയും സ്റ്റോക്ക് വന്നിരുന്നു. ആട്ട സൂക്ഷിച്ചിരുന്നത് പുട്ട് പൊട്ടിക്കാത്ത മുറിയിലായതിനാല്‍ നഷ്ടപ്പെട്ടില്ല. കളവ് പോയ 239 ചാക്ക് അരിയും, 18 ചാക്ക് ഗോതമ്പും കഴിഞ്ഞ മാസം വന്ന സ്റ്റോക്കില്‍ വില്‍പ്പന നടത്തിയതിന്റെ ബാക്കി വന്നതാണ്. അറുന്നൂറിലധികം കാര്‍ഡ് ഉടമകള്‍ ഈ മാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയെന്നാണ് കണക്കില്‍ കാണുന്നതെന്നറിയുന്നു . സംഭവത്തിൽ  അന്വേഷണം   ഊർജ്ജിതമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *