July 14, 2026

മാനന്തവാടിയിലെ പ്രതീകാത്മക ശുചിമുറി നിർമ്മാണസമരം താത്കാലികമായി മാറ്റിവച്ചു.

0
IMG_20200125_230909.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭയിലെ ശുചി മുറികളുടെ അപര്യാപ്തതക്കെതിരെ നാളെ നടത്താനിരുന്ന   പ്രതീകാത്മക   ശുചിമുറി നിർമ്മാണസമരം താത്കാലികമായി  മാറ്റിവച്ചു.നഗരസഭാ ചെയർമാൻ  മാനന്തവാടി വികസന  സമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവച്ചത്. ആറ് മാസത്തിനുള്ളിൽ നഗരസഭയിലാവശ്യമായ ശുചി മുറികൾ നിർമ്മിക്കുമെന്നും  നഗരസഭയിലെ ഷോപ്പിംഗ് കോംപ്ലക്സുകളിലേയും ഹോട്ടലുകളിലേയും പ്ലാനിൽ കാണിച്ചിരിക്കുന്ന ശുചിമുറികൾ ഉണ്ട് എന്ന് ഉറപ്പു വരുത്തും . ടൗണിൽ ടോയ്ലറ്റ് കോപ്ലക്സുകൾ ഉടൻ നിർമ്മിക്കുമെന്നും നഗരസഭാ ചെയർമ്മാൻ ഉറപ്പു നൽകിയതിനാലാണ് സമരം മാറ്റിവച്ചത്. ചർച്ചയിൽ മാനന്തവാടി വികസന സമിതി ഭാരവാഹികളായ ബെസി പാറയ്ക്കൽ, കെ.എം ഷിനോജ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ, ബഷിർ കടവത്ത്, ടി. ഗോപിനാഥൻ, നൈജു ജോസഫ്, ഗിരീഷ്, ജിൻസ് ഫാന്റസി, ജലീൽ   ഗൾഫ് ബസ്സാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *