April 27, 2024

കമ്മന കടത്തനാടൻ കളരി സംഘം 20-ാം വാർഷികാഘോഷം ഫെബ്രുവരി 1 ന്

0
Img 20200127 Wa0381.jpg
കമ്മന കടത്തനാടൻ കളരി സംഘം 20-ാം വാർഷികാഘോഷം ഫെബ്രുവരി 1 ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ തനതായ ആയോധന കലയായ കളരിപ്പയറ്റിന്റെ 20 വർഷം പിന്നിടുമ്പോൾ അതിന്റെ എല്ലാ അർത്ഥവത്തോടും കൂടിയാണ് 20-ാം വാർഷികാഘോഷം നടക്കുന്നത്.ഫെബ്രുവരി 1 ന് ഉച്ചക്ക് 2.15 ന് ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അദ്ധ്യക്ഷത വഹിക്കും.പത്മശ്രീ മീനാക്ഷി ഗുരിക്കൾ, ക്രീഢാഭാരതി മാനേജിംഗ് ട്രസ്റ്റി അഡ്വ: വി ഗിരീശൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. ആഘോഷ പരിപാടികളോടനുബന്ധിച്ച് കളരിപ്പയറ്റ് പ്രദർശനവും നടക്കും.
വാർത്താ സമ്മേളനത്തിൽ എം.എ.വിജയൻ ഗുരുക്കൾ, കെ.എഫ് തോമസ് ഗുരിക്കൾ, എം.എസ് ഗണേഷ്, ടി.എൻ.നിഷാദ്, ഇ.എ.അനൂപ്, ടി.ജി.വിജയൻ, കെ.അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *