June 14, 2026

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് സര്‍വ്വേകളുമായി സഹകരിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ


സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദ്ദേശാനുസരണം സ്ഥിരം സര്‍വ്വെകളും ആനുകാലിക സര്‍വ്വെകളും നടത്തിവരുന്നു. ഈ സര്‍വ്വെകളിലൂടെയെല്ലാം ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര/സംസ്ഥാന/പ്രാദേശിക സര്‍ക്കാറുകളുടെ  പദ്ധതി ആസൂത്രണ ആവശ്യത്തിലേക്കും വിവിധ സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെയും റിസര്‍ച്ച് സ്‌കോളറുകളുടെയും ആവശ്യത്തിലേക്കുമാണ് ഉപയോഗിക്കുന്നത്. സര്‍വ്വെയിലൂടെ ശേഖരിക്കുന്ന വ്യക്ത്യാധിഷ്ഠിത വിവരങ്ങളുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തിക്കൊണ്ടാണ് വകുപ്പ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത്. വകുപ്പ് നടത്തിവരുന്ന സര്‍വ്വെകളില്‍ പൊതുജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം  അത്യാവശ്യമാണ്. ആയതിനാല്‍ വിവരശേഖരണത്തിന്റെ സുഗമമായ നടത്തിപ്പിന് പൊതുജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം വേണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *