കിറ്റ് വാങ്ങി തിന്നതിന് നന്ദി കാണിച്ചതാണ് തുടർ ഭരണമെന്ന് കരുതുന്നില്ല…..


Ad
കിറ്റ് വാങ്ങി തിന്നതിന് നന്ദി കാണിച്ചതാണ് തുടർ ഭരണമെന്ന് കരുതുന്നില്ല….. 
നിലപാട് തറക്കു പകരം തറ നിലപാടെടുത്തവരെ പുറത്തു നിർത്തി നിലപാട് പറഞ്ഞവർക്ക്  ജനം അർഹിക്കുന്നത് നൽകി എന്ന് വിശ്വസിക്കാനാണിഷ്ടം….
മന്ത്രിസ്ഥാനം ആഗ്രഹിച്ച് ഡൽഹിയിലേക്കും കേരളത്തിലേക്കും മാറി മാറി വണ്ടികയറി ജനങ്ങളെ പരിഹസിച്ചതിനുള്ള ശിക്ഷ കൂടിയാണ് യു.ഡി.എഫിന് തെരെഞ്ഞെടുപ്പ്   പരാജയം ….
നല്ലൊരു ക്യാപ്റ്റനുണ്ടാവുക എന്നതു തന്നെയാണ് ഏതാെരു ടീമിൻ്റേയും വിജയത്തിന് ഒന്നാമത്തെ കാര്യം…
UDF ന് ഇല്ലാത്തതും
LDF ന് ഉണ്ടായിരുന്നതും അതായിരുന്നു ..
വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ വലത് മുന്നണിയിൽ , നേതാക്കൾ
ഒരാള് തെക്കോട്ടും മറ്റൊരാൾ വടക്കോട്ടും കൈചൂണ്ടിയപ്പോൾ ജനം ഇടത്തോട്ട് കൈചൂണ്ടി മറുപടി നൽകി എന്നേയുള്ളൂ…..
ഇട്ടിരിക്കുന്ന ഖദർ വസ്ത്രം ചുളിവ് വീഴാതിരിക്കാനും വിയർപ്പ് പറ്റി നനയാതിരിക്കാനും  പരമാവധി ശ്രമിക്കുന്നവരല്ല നേതാക്കൾ…..
പാർട്ടി പരിപാടികൾ നടക്കുമ്പോൾ സദസ്സിനെക്കാൾ വലിയ ആൾക്കൂട്ടം വേദിയിൽ ഇടിച്ചു കയറിയാൽ വോട്ടാ കുകയുമില്ല…..
തെരഞ്ഞെടുപ്പടുക്കുമ്പോൾ മാത്രം കക്ഷത്തിൽ ഡയറിയുമായി ഇറങ്ങുന്നവരെയല്ല, എല്ലാ കാലത്തും കൂടെയുണ്ടാകുന്നവരെയാണ് നാടിനാവശ്യം…..
ഒരുശുദ്ധികലശം കൂടിയാണ് പുതിയ തെരഞ്ഞെടുപ്പു ഫലം …..
ഇനിയുള്ള കാലം കൈപ്പത്തി തണലിൽആരെല്ലാം കൂടെയുണ്ടാകും എന്ന ചോദ്യം കൂടി ഉയർത്തുന്നുണ്ടത്….
രണ്ട് തോണിയിൽ കാലു വെച്ച വർ…..
താമരത്തോണിയിൽ കണ്ണുവെച്ചവർ….
നാടിനെ വിൽക്കുവാൻ അച്ചാരം വാങ്ങി യോർ….
ചുവടുമാറ്റുന്ന ശുദ്ധികലശം കൂടി കാണും വരും നാളുകൾ…..
തിരുത്താനല്ല കൂടെയുള്ളവരെതുരത്താനാണ്  ഇനിയുംതീരുമാനമെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തുരത്താൻ ഇടതു പക്ഷത്തിനൊപ്പം ചേരേണ്ടി വരുന്ന ഗതികേടും യു.ഡി.എഫ് കാണേണ്ടി വരും…..
കോൺഗ്രസ് വന്നാൽ ചില പ്രതീക്ഷകളുടെ നുറുങ്ങു വെട്ടങ്ങൾക്കപ്പുറം എല്ലാ ശരിയാവുമെന്ന് അതിമോഹമൊന്നും കേരളത്തിനില്ല…..
 
കൂടുതലും നിരാശയാവും ഫലമെന്നുമറിയാം…..
എങ്കിലുംബദലായി ആഗ്രഹിക്കാൻ UDF  കേരളത്തിലുണ്ടാവണം…..
ഇടതുപക്ഷം ഇടതുപക്ഷമായി നിലനിൽക്കുകയും വേണം…..
റഫീഖ് വെള്ളമുണ്ട
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *