July 16, 2026

കോവിഡ് വ്യാപനം: കർണാടക അതിർത്തിയിൽ കർശന പരിശോധന

0
IMG-20210508-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് വ്യാപനം: കർണാടക അതിർത്തിയിൽ കർശന പരിശോധന

മാനന്തവാടി: കർണാടകയിൽ ലോക് ടൗൺ പ്രാബല്യത്തിലാവുകയും കേരളത്തിൽ കോവിഡ്
വ്യാപനം ഏറുകയും ചെയ്തതോടെ കേരള–കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ട ബാവലി, തോൽപ്പെട്ടി ചെക് പോസ്റ്റുകളിൽ യാത്രക്കാരുടെ എണ്ണം ഇതോടെ ഗണ്യമായി കുറഞ്ഞു. കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ ബോർഡർ ഫെസിലിറ്റേഷൻ
സെൻററുകളിൽ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്തതിന് ശേഷമാണ് യാത്രക്കാരെ കേരളത്തിലേക്ക്
കടത്തിവിടുന്നത്. അതിർത്തി ഗ്രാമങ്ങളോട് അടുത്ത ടൗണായ കാട്ടിക്കുളത്തും
പൊലീസ് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. കർണാകയിൽ ലോക്ഡൗൺ
ശക്തമാക്കിയതോടെ തോൽപ്പെട്ടി, ബാവലി ചെക്ക് പോസ്റ്റുകൾ വഴി
കർണാടകയിലെക്ക് സ്വകാര്യ, ടാക്സി വാഹനങ്ങൾ ഒന്നും
തന്നെകടത്തിവിടുന്നില്ല. പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും
കൊണ്ടുവരുന്ന വാഹനങ്ങളാണ് പ്രധാനമായും അതിർത്തി കടക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *