March 29, 2024

ലോക്ക് ഡൗണ്‍ ആരംഭിച്ചു

0

ലോക്ക് ഡൗണ്‍ ആരംഭിച്ചു

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്‍പതു ദിവസത്തെ ലോക്ക് ഡൗണ്‍ ആരംഭിച്ചു. ഇന്നു രാവിലെ ആറു മുതല്‍ 16 ന് അര്‍ധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൊലീസ് കര്‍ശനമായി നടപ്പാക്കും. ഇതിനായി ഇരുപത്തി അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ദുരന്തനിവാരണനിയമവും പകര്‍ച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം ശിക്ഷിക്കും. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ചുകെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *