May 14, 2026

ഈദ് ദിനത്തിൽ കോവിഡ് രോഗികൾക്കും കുടുംബത്തിനും സേവനവുമായി കെ എം സി സിയും യൂത്ത് ലീഗും

0
IMG-20210515-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഈദ് ദിനത്തിൽ കോവിഡ് രോഗികൾക്കും കുടുംബത്തിനും സേവനവുമായി കെ എം സി സിയും യൂത്ത് ലീഗും

പീച്ചൻകോട് : ഈദുൽ ഫിത്തർ സുദിനത്തിൽ ഒരു വീട്ടിൽ നിന്നും ഒരാൾക്കുള്ള ഭക്ഷണം നമ്മുടെ ആഘോഷങ്ങളിൽ അവരെയും ചേർത്തുപിടിക്കാം എന്ന ക്യാപ്ഷനോട് കൂടി പീച്ചൻകോട് ശാഖ കെ എം സി സി യും മുസ്ലിം യൂത്ത് ലീഗും കോവിഡ് രോഗികൾക്കും കുടുംബത്തിനും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു മാതൃകയായി. കോവിഡ് രോഗികൾക്കും അവരുടെ കുടുംബത്തിനും ഓരോ വീട്ടിലും പാകം ചെയ്ത ഭക്ഷണത്തിൽ നിന്നും ഒരുവിഹിതം ശേഖരിച്ചു കോവിഡ് രോഗികളായ സഹോദരങ്ങളുടെ വീട്ടിൽ നൂറോളം ഭക്ഷണപൊതികൾ എത്തിച്ചു നൽകി അവരെയും കൂടെ ഈ ചെറിയ പെരുന്നാൾ സുദിനത്തിൽ ചേർത്തു പിടിക്കുകയായിരുന്നു പീച്ചൻകോട് ഹരിത രാഷ്ട്രീയ പ്രവർത്തകർ.
 ഗ്ലോബൽ കെ എം സി സി എടവക പഞ്ചായത്ത് സെക്രട്ടറി അലി എൻ പി, ഗ്ലോബൽ കെ എം സി സി വെള്ളമുണ്ട പഞ്ചായത്ത് കോർഡിനേറ്റർ നൗഫൽ മുതുവോടൻ,12ആം വാർഡ് മെമ്പർ ശിഹാബ് ആയാത്ത്
യൂത്ത് ലീഗ് സെക്രട്ടറി സലാം കാളിയാർ ഷാജഹാൻ,സമദ് മുതിര,നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *