March 29, 2024

“മിഷൻ ജാഗ്രത” ; ജില്ലാ മിഷൻ ടീമിന് ക്ലാസ്സ്‌ നൽകി

0
“മിഷൻ ജാഗ്രത” ; ജില്ലാ മിഷൻ ടീമിന് ക്ലാസ്സ്‌ നൽകി
വയനാട് ജില്ലാ കുടുംബശ്രീ മിഷനും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് “മിഷൻ ജാഗ്രത 2021.” കുടുംബശ്രീ ജൻഡർ ടീമിന്റെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ മിഷൻ ടീമിന് ക്ലാസ്സ്‌ നൽകി. തുടർന്ന് സ്നേഹിതാ ടീം, കമ്മ്യൂണിറ്റി കൗൺസിലർമാർ, സി ഡി എസ്സ് ചെയർപേഴ്സൺ, സി ഡി എസ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾ, എ ഡി എസ്സ് ഭാരവാഹികൾ, വിജിലന്റ് ഗ്രൂപ്പ്‌ അംഗങ്ങൾ തുടങ്ങിയ എല്ലാവർക്കും ഘട്ടം ഘട്ടമായി പരിശീലനം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ ഉള്ളവർക്കാണ് ആദ്യ പരിശീലനം നൽകിയത്. ഓരോ ക്ലാസ്സും കഴിയുമ്പോൾ സംശയങ്ങൾ ചോദിക്കാൻ അവസരം നൽകിയും അതു പരിഹരിച്ചുമാണ് മുന്നോട്ടു പോകുന്നത്. ജില്ലാ സർവൈലൻസ്‌ ഓഫീസർ ഡോക്ടർ സാവൻ സാറ മാത്യു ആണ് പരിശീലനങ്ങൾ നയിച്ചത്. കൂടാതെ മിഷൻ ജാഗ്രതയുടെ ഭാഗമായി മാനസിക പിന്തുണ, കൗൺസിലിംഗ്, വാക്‌സിനേഷൻ ആവശ്യമുള്ളവരുടെ രജിസ്ട്രേഷൻ, സംശയങ്ങൾ പരിഹരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്തുവരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *