May 14, 2026

വണ്ടിക്കടവ് കോളനിയിലെ 20 ഓളം കുടുംബങ്ങൾ കഴിയുന്നത് ചോർന്നൊലിക്കുന്ന കൂരകളിൽ

0
IMG-20210519-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപള്ളി വണ്ടിക്കടവ് പണിയകോളനിയിലെ 20 ഓളം കുടുംബങ്ങൾ കഴിയുന്നത് ചോർന്നൊലിക്കുന്ന കൂരകളിൽ

വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വീടുകൾ വാസയോഗ്യമല്ലാതായിട്ടും ഇവരെ ഭവനനിർമാണ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരള കർണാടക അതിർത്തി പ്രദേശമായ വണ്ടിക്കടവിൽ രണ്ടേക്കറോളം സ്​ഥലത്താണ് കുടുംബങ്ങൾ കഴിയുന്നത്. ഒരു ഭാഗം കർണാടക വനമാണ്. കന്നാരംപുഴ കടന്നെത്തുന്ന വന്യജീവികളുടെ ശല്യവും പതിവാണ്. രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇവിടെ വീടുകൾ നിർമിച്ചത്. കോൺക്രീറ്റ് വീടുകൾക്ക് മുകളിൽ ഓട് പതിച്ചിട്ടില്ല. ഇതാണ് ഭൂരിഭാഗം വീടുകളും ചോരാൻ കാരണം. പലവീടുകളുടെയും ഭിത്തി വിണ്ടുകീറിയ നിലയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *