April 25, 2024

18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിനായി സ്​പോട്ട്​ രജിസ്​ട്രേഷൻ നടത്താമെന്ന്​ കേന്ദ്രസർക്കാർ. സ്​മാർ

0
Img 20210524 Wa0185.jpg
ന്യൂഡൽഹി: 18 മുതൽ 44 വയസ്​ വരെ പ്രായമുള്ളവർക്ക്​ വാക്​സിനായി സ്​പോട്ട്​ രജിസ്​ട്രേഷൻ നടത്താമെന്ന്​ കേന്ദ്രസർക്കാർ. സ്​മാർട്ട്​ഫോണും ഇന്‍റർനെIറ്റും ലഭ്യമല്ലാത്തവർക്ക്​ കൂടി വേണ്ടിയാണ്​ പുതിയ മാറ്റം. തിങ്കളാഴ്ച ഉച്ചക്ക്​ ശേഷമാണ്​ ഇതുമായി ബന്ധപ്പെട്ട്​ ഉത്തരവിറക്കിയത്​.
സർക്കാർ വാക്​സിനേഷൻ കേന്ദ്രങ്ങളിലായിരിക്കും ഇളവ്​ അനുവദിക്കുക. സ്വകാര്യ വാക്​സിനേഷൻ കേന്ദ്രങ്ങളിൽ നിലവിലുള്ള രീതി തുടരും. ഓൺലൈൻ രജിസ്​ട്രേഷൻ എടുത്തവർ നിശ്​ചയിച്ച ദിവസം എത്താത്തതുമൂലം വാക്​സിൻ പാഴാവുന്നത്​ ഒഴിവാക്കുന്നതിനാണ്​ പുതിയ ക്രമീകരണമെന്നാണ്​ കേന്ദ്രസർക്കാർ വിശദീകരണം.
ഇക്കാര്യത്തിൽ സംസ്ഥാനങ്ങളാണ്​ അന്തിമ തീരുമാനമെടുക്കേണ്ടത്​. പ്രദേശത്തെ സാഹചര്യങ്ങൾ പരിഗണിച്ച്​ വേണം തീരുമാനമെന്നും കേന്ദ്രം നിർദേശിക്കുന്നു. വാക്​സിൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ ഉത്തരവിൽ വ്യക്​തമാക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *