June 25, 2026

നെഹ്റു അനുസ്മരണം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
നെഹ്റു അനുസ്മരണം നടത്തി

കല്പറ്റ: ജനാധിപത്യ കലാ സാഹിത്യ വേദി ജില്ലാ കമ്മിറ്റി നെഹ്റു അനുസ്മരണം നടത്തി. നെഹ്റുവിന്റെ ചരമ വാർഷിക ദിനത്തിൽ നടത്തിയ പരിപാടി ജനാധിപത്യ കലാ സാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ പ്രകാശ് ഉദ്ഘാടനം ചെയ്തു. നെഹ്റുവിൻ്റെ ആശയങ്ങൾക്ക് ഏറെ പ്രസക്തിയുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ ചെയർമാൻ പി എസ് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സലാം കല്പറ്റ , ജില്ലാ സെക്രട്ടറി എം പി സുനിൽ കുമാർ ,ജില്ലാ ട്രഷറർ ആരിഫ് തണലോട്ട് ,സുധീപ അഖിലേഷ് ,ശ്രുതി സുരേഷ് ,എം ബി ജയശ്രി ,സാബു സേവ്യർ ,എം ഗ്രേസി ,പി സി സനിൽകുമാർ എന്നിവർ പ്രസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *