August 6, 2026

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

0
By ന്യൂസ് വയനാട് ബ്യൂറോ
സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മേപ്പാടി പൊന്നിഗ തൊടി ക്വാര്‍ട്ടേഴ്സില്‍ (പെട്രോള്‍ പമ്പിന് സമീപം ) പത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .കോട്ടത്തറ മണി പൊയില്‍ കോളനി വാര്‍ഡ് 8 ല്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയില്‍ 25 ഓളം ആളുകളുമായി സമ്പര്‍ക്കം ഉണ്ട് . പുല്‍പ്പള്ളി പ്രിന്‍സ് ബേക്കറിയില്‍ മെയ് 25 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവായി. മൂപ്പൈനാട് താഴെ അരപ്പറ്റ എ കെ സണ്‍സില്‍ മെയ് 26 വരെ ജോലി ചെയ്ത വ്യക്തിയ്ക്കും രോഗം സ്ഥിരീകരിച്ചു. മെയ് 23 വരെ ജോലി ചെയ്ത വൈത്തിരി താലൂക് ഓഫീസിലെ ഒരു ജീവനക്കാരന്‍ പോസിറ്റീവാണ്. തിരുനെല്ലി ശങ്കുമൂല കോളനിയില്‍ പോസിറ്റീവായ വ്യക്തിക്ക് കോളനിയില്‍ സമ്പര്‍ക്കമുളളതായി കണ്ടെത്തിയിട്ടുണ്ട്. നായ്ക്കട്ടി മാലാപ്പുറ കോളനി, എടവക നച്ചോളി കോളനി, ചീരാല്‍ വള്ളച്ചാല്‍ കോളനി, മേപ്പാടി ചെമ്പ്ര എസ്റ്റേറ്റ് പാടി എരിമക്കൊല്ലി, തിരുനെല്ലി ശാലമംഗലം കോളനി നാവാലി, തിരുനെല്ലി മീന്‍കൊല്ലി കോളനി, വെള്ളമുണ്ട ചാലവട്ടം കോളനി കരിങ്ങാരി, പുല്‍പ്പള്ളി അച്ചിനഹള്ളി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കമുള്ളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *