October 13, 2026

ജില്ലയില്‍ 264 പേര്‍ക്ക് കൂടി കോവിഡ് ; 2444 പേര്‍ക്ക് രോഗമുക്തി

0
960x0.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 264 പേര്‍ക്ക് കൂടി കോവിഡ് ; 2444 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.23
വയനാട് ജില്ലയില്‍ ഇന്ന് 264 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 2444 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.23 ആണ്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57331 ആയി. 52286 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4573 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3012 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
വെള്ളമുണ്ട 43, മേപ്പാടി 27, ബത്തേരി 20, എടവക, പനമരം 15 വീതം, കല്‍പ്പറ്റ, പുല്‍പ്പള്ളി 14 വീതം, തിരുനെല്ലി 13, മുട്ടില്‍ 10, കോട്ടത്തറ, മീനങ്ങാടി 9 വീതം, മാനന്തവാടി, നെന്മേനി, നൂല്‍പ്പുഴ 8 വീതം, കണിയാമ്പറ്റ, തവിഞ്ഞാല്‍ 6 വീതം, പൊഴുതന 5, വൈത്തിരി 4, അമ്പലവയല്‍, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, മൂപ്പൈനാട് 3 വീതം, വെങ്ങപ്പള്ളി 2, പൂതാടി തരിയോട് മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട്ടില്‍ നിന്ന് വന്ന 10 പേരും കര്‍ണാടകയില്‍ നിന്ന് വന്ന മൂന്ന് പേരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നു രോഗബാധിതരായത്.
*2444 പേര്‍ക്ക് രോഗമുക്തി*
തരിയോട്, തവിഞ്ഞാല്‍ 11 വീതം, പൊഴുതന, ബത്തേരി 9 വീതം, നെന്മേനി 5, പുല്‍പ്പള്ളി 4, മാനന്തവാടി, മേപ്പാടി, പടിഞ്ഞാറത്തറ, പൂതാടി, വൈത്തിരി 3 വീതം, കല്‍പ്പറ്റ, പനമരം, തൊണ്ടര്‍നാട് 2 വീതം, കണിയാമ്പറ്റ, എടവക, തിരുനെല്ലി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും 2 തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 2368 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1133 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.05.21) പുതുതായി നിരീക്ഷണത്തിലായത് 1133 പേരാണ്. 3750 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 19244 പേര്‍. ഇന്ന് പുതുതായി 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1780 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 443950 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 439498 എണ്ണത്തിന്റെ ഫലം ലഭിച്ചു. 382167 പേര്‍ നെഗറ്റീവും 57331 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *