September 21, 2026

ഓണ്‍ലൈനിലും വര്‍ണ്ണാഭമായി തരിയോട് ഗവ എല്‍ പി സ്കൂള്‍ പ്രവേശനോത്സവം

0
IMG-20210601-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഓണ്‍ലൈനിലും വര്‍ണ്ണാഭമായി തരിയോട് ഗവ എല്‍ പി സ്കൂള്‍ പ്രവേശനോത്സവം 

കാവുംമന്ദം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയെങ്കിലും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും അതിഥികളുടെ പ്രാധാന്യം കൊണ്ടും തരിയോട് ഗവ എല്‍ പി സ്കൂളിലെ പ്രവേശനോത്സവം ഏറെ വര്‍ണ്ണാഭമായി. ടി സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു അദ്ധ്യക്ഷത വഹിച്ചു. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍, സിനിമാ താരം എസ്തെര്‍ അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. 
പ്രധാനാധ്യാപിക പി കെ റോസ്‌ലി നവാഗത സന്ദേശം നല്‍കി. 
പി ടി എ പ്രസിഡന്‍റും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് അംഗം ചന്ദ്രന്‍ മടത്തുവയല്‍, സന്തോഷ് കോരംകുളം, സിനി അനീഷ്, ലീന ബാബു, കെ വി മനോജ്, സി പി ശശികുമാര്‍, പ്രഷിത വര്‍ഗ്ഗീസ്, നേഹ മരിയ ഷിനോജ്, ഡിയോ മെജോ ജോസഫ്, എം എസ് ദേവേന്ദു തുടങ്ങിയവര്‍ സംസാരിച്ചു. നവാഗതരെ പരിചയപ്പെടുത്തല്‍, വ്യത്യസ്തമായ കലാപരിപാടികള്‍ എന്നിവ ചടങ്ങിന്‍റെ ആകര്‍ഷണമായിരുന്നു. മുഴുവന്‍ രക്ഷിതാക്കളും കുടുംബ സമേതം ഓണ്‍ലൈനില്‍ പരിപാടി വീക്ഷിച്ചിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *