വീട്ടിലിരിക്കുന്ന കുരുന്നുകൾക്ക് മനം നിറച്ച് ‘അക്ഷരക്കൂട്ട് ‘


Ad
വീട്ടിലിരിക്കുന്ന കുരുന്നുകൾക്ക് മനം നിറച്ച് 'അക്ഷരക്കൂട്ട് '

കൽപ്പറ്റ എച്ച്.ഐ.എം.യു.പി.സ്കൂൾ പ്രവേശനോത്സവം 'അക്ഷരക്കൂട്ട്' അഡ്വ: ടി.സിദ്ധീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്ഷരച്ചിറകിലേറി അറിവിന്നാകാശത്തേക്ക് എന്ന പ്രമേയത്തിൽ ഒരുക്കിയ 'അക്ഷരക്കൂട്ട്' എം.എൽ.എ പാട്ട് പാടി കുട്ടികളോട് വെർച്വലായി ഇൻ്ററാക്ട് ചെയ്താണ് ഉദ്ഘാടനം നടത്തിയത്. എം.എൽ .എ പാടിയ പാട്ടിൻ്റെ ബാക്കി കുട്ടികൾ ഏറ്റു പാടി. വീട്ടിൽ അക്ഷരാലങ്കാരം നടത്തിയ ഇടങ്ങളിൽ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചിരുന്നാണ് പരിപാടിയിൽ സംബന്ധിച്ചത്. കുട്ടികളുടെ മനശാസ്ത്രം മനസ്സിലാക്കി 
ഈ വർഷം മുഴുവനും കുട്ടികളുടെ കൂട്ടായി കൂടെ നിൽക്കാൻ വിദ്യാലയത്തിലെ സ്വന്തം കാർട്ടൂൺ കഥാപാത്രമായ 'മിക്കു' വിനെ ഇന്നത്തെ അക്ഷര കൂട്ടിൽ 
കുട്ടികൾക്ക് സമ്മാനമായി സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ പയന്തോത്ത് മൂസ, പി.ടി.എ പ്രസിഡണ്ട് സുലൈമാൻ ഇസ്മാലി, സെക്രട്ടറി സി.മൊയ്തീൻ കുട്ടി, വിവിധ കേന്ദ്രങ്ങളിൽ നിന്നും വാർഡ് കൗൺസിലർ ശരീഫ ടീച്ചർ, കല്പറ്റ എസ്.എസ്.കെ, ബി.പി.ഒ ഷിബു ,വട്ടക്കാരി മജീദ്, സാജിത ലത്തീഫ്, സാലിഹ് റാട്ടക്കൊല്ലി അധ്യാപകരായ അലി കെ. വിജിഷ രതീഷ്, റംല ഹർഷൽ തുടങ്ങിയവർ സംബന്ധിച്ചു. എച്ച്.എം. ശ്രീലത പി.ഒ, സ്വാഗതവും, അയ്യൂബ് എം നന്ദിയും പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *