വെബിനാർ സംഘടിപ്പിച്ചു


Ad
വെബിനാർ സംഘടിപ്പിച്ചു

കൃഷി വിജ്ഞാന കേന്ദ്രം വയനാടും, സംസ്ഥാന ക്ഷീരവികസന വകുപ്പും സംയുക്തമായി ഭാരത് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലോക ക്ഷീരദിനത്തിൽ വെബിനാർ സംഘടിപ്പിച്ചു.

വൈത്തിരി മൃഗശുപത്രിയിലെ സീനിയർ വെറ്റിനറി സർജൻ ആയ ഡോ. വി ആർ താര പരിപാടി ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം വയനാടിലെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. അലൻ തോമസ് നേതൃത്വം വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപ സുരേന്ദ്രൻ വിശദമായ ക്ലാസ്സ് കൈകാര്യം ചെയ്തു. ഡോ. ഇന്ദുലേഖ വി പി സ്വാഗതം ആശംസിക്കുകയും, ശ്രീമതി. അഷിത എം ആർ നന്ദി അർപ്പിക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഫുഡ്‌ & അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ 2001 മുതൽ പാലുത്പാദനത്തെക്കുറിച്ചും ക്ഷീരമേഖലയുടെ പ്രസക്തിയെക്കുറിച്ചും അന്തർദേശീയ തലത്തിൽ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ വേണ്ടിയാണ് ലോക ക്ഷീരദിനം ആചരിച്ചു വരുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *