പൂക്കോട് തടാകത്തിൽ മീൻപിടുത്തം; ജീവനക്കാരന് സസ്പെൻഷൻ


Ad
പൂക്കോട് തടാകത്തിൽ മീൻപിടുത്തം; ജീവനക്കാരന് സസ്പെൻഷൻ

വൈ​ത്തി​രി: പൂക്കോട് തടാകത്തിൽ രാത്രി സമയത്ത് നടന്ന അനധികൃത മീൻപിടുത്തം നാട്ടുകാർ കയ്യോടെ പിടികൂടി. നാ​ട്ടു​കാ​രാ​യ ചി​ല യു​വാ​ക്ക​ളാ​ണ് ത​ടാ​കം ജീ​വ​ന​ക്കാ​രു​ടെ ഒ​ത്താ​ശയോടെ കിലോ കണക്കിന് മീൻ പിടിച്ച് വലിയ വിലക്ക് പുറത്ത് വിറ്റ് വന്നിരുന്നത്. മീൻപിടുത്തത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ജീ​വ​ന​ക്കാ​രും കൂ​ട്ടാ​ളി​ക​ളും മീ​ൻ പി​ടി​ക്കു​ന്ന​ത് നാ​ട്ടു​കാ​ർ പിടികൂടി ബന്ധപ്പെട്ടവരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. അ​ന​ധി​കൃ​ത​മാ​യി ത​ടാ​ക​ത്തി​ൽ മീ​ൻ പി​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *