‘ഞങ്ങളുണ്ട് കൂടെ’ പദ്ധതിക്ക് തുടക്കം കുറിച്ച് സുൽത്താൻ ബത്തേരി നഗരസഭ


Ad
'ഞങ്ങളുണ്ട് കൂടെ' പദ്ധതിക്ക് തുടക്കം കുറിച്ച് സുൽത്താൻ ബത്തേരി നഗരസഭ

'ഞങ്ങളുണ്ട് കൂടെ' വിദ്യാർഥികൾക്കായി ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി നൽകിയിരിക്കുകയാണ് സുൽത്താൻ ബത്തേരി നഗരസഭ. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സുമനസ്സുകളുടെ സഹായത്തോടെ പഠനസൗകര്യമൊരുക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്. നഗരസഭയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഡിജി ചലഞ്ചിലൂടെ ടാബ്, മൊബൈല്‍ എന്നിവ സമാഹരിച്ച് നല്‍കുന്നതിനായാണ് ഞങ്ങളുണ്ട് കൂടെ എന്ന പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്. ഒന്നു മുതല്‍ 12-ാം ക്ലാസ് വരെ നഗരസഭ പരിധിയിലെ 13 സ്‌കൂളുകളിലായി 6381 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ 571 കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുതിന്നായാണ് നാട്ടുകാര്‍, പൗരപ്രമുഖര്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍, വിവിധ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട്, പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മകള്‍ തുടങ്ങിയവരെ സമീപിച്ച് പദ്ധതിയിലേക്ക് ആവശ്യമായി സാമഗ്രികള്‍ സമാഹരിക്കാന്‍ നഗരസഭ ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *