August 27, 2026

അരികിലുണ്ട് അധ്യാപകർ; ചരിത്രം സൃഷ്ടിച്ച്‌ കെ.എസ്.ടി.എ

0
IMG-20210602-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
അരികിലുണ്ട് അധ്യാപകർ;

ചരിത്രം സൃഷ്ടിച്ച്‌ കെ.എസ്.ടി.എ 
വെള്ളമുണ്ട : കെ.എസ്.ടി.എ.യുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധത്തിന് പിന്തുണയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്താകമാനം 1 കോടി രൂപയുടെ 10000 പൾസ് ഓക്‌സീമീറ്ററുകൾ സംഘടന വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വെള്ളമുണ്ടയിൽ പഞ്ചായത്ത് തല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കുടുംബാരോഗ്യകേന്ദ്രത്തിന് ഓക്സിമീറ്ററുകൾ കൈമാറി നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.മുഹമ്മദ് സയീദ് ഏറ്റുവാങ്ങി.കെ.എ മുഹമ്മദലി, എച്.ഐ ഉണ്ണികൃഷ്ണൻ, കെ. ജോബിൻ,പി സന്തോഷ്, പി.സി
തോമസ് , ഷബാന ആർ , ബേബി രാഗേഷ്, എം. മണികണ്ഠൻ , അബ്ദുൽ ഗനി, ബെഞ്ചമിൻ മോളോയ്‌സ്, ദീപു ആന്റണി,ഷബീറലി വെള്ളമുണ്ട തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *