October 24, 2026

കെ സുരേന്ദ്രനോട് സികെ ജാനു 10 ലക്ഷം ആവശ്യപ്പെടുന്ന ടെലിഫോൺ സംഭാഷണം പുറത്ത്

0
IMG-20210602-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ സുരേന്ദ്രനോട് സികെ ജാനു 10 ലക്ഷം ആവശ്യപ്പെടുന്ന ടെലിഫോൺ സംഭാഷണം പുറത്ത് 
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴിക്കോടും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നു. ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് സുരേന്ദ്രനോട് സികെ ജാനു 10 ലക്ഷം ആവശ്യപ്പെട്ടെന്ന് ശബ്ദരേഖ. ബത്തേരി സീറ്റും തെരഞ്ഞെടുപ്പ് ഫണ്ടും 10 ലക്ഷം രൂപയും വേണമെന്ന് ജെആര്‍പി നേതാവ് പ്രസീത ജാനുവിന്റെ പേരില്‍ കെ സുരേന്ദ്രനോട് ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ.
സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നാണ് പ്രസീതയുടെ ആരോപണം. വ്യക്തിപരമായാണ് നൽകിയത്. പിന്നീടും സി കെ ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്നും പ്രസീത ആരോപിക്കുന്നു. ബത്തേരിയിൽ മാത്രം 1.75 കോടി തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം. സി കെ ജാനു മുഖംമൂടി മാത്രമാണ്. ആദിവാസികളുടെ തലയെണ്ണി പണം വാങ്ങുകയാണ് അവർ ചെയ്തത്. പാർട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു ജാനു ചെയ്തത്. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *