മഹാവ്യാധികാലത്തെ മുറിച്ചു കടക്കാം; കേരള മുസ്ലിം ജമാഅത്ത് വെബിനാർ നടത്തി


Ad
മഹാവ്യാധികാലത്തെ മുറിച്ചു കടക്കാം; കേരള മുസ്ലിം ജമാഅത്ത് വെബിനാർ നടത്തി

കൽപ്പറ്റ: കോവിഡ് മഹാമാരി നമുക്ക് വലിയ പ്രതിസസികൾ വരുത്തി വെക്കുകയും ഉറ്റവരെ പോലും നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് എം.വി ശ്രേയാംസ്കുമാർ എം.പി.പറഞ്ഞു. കേരളമുസ്ലിം ജമാഅത്ത് വയനാട്ജില്ലാ കമ്മിറ്റി മഹാവ്യാധികാലത്തെ മുറിച്ചുകടക്കാം എന്ന പ്രമേയത്തിൽ നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം നഷ്ടങ്ങളിൽ തളരാതെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഈ പ്രതിസന്ധി അതിജീവിക്കാൻ നമുക്ക് കഴിയണം.കോവിഡ് പ്രതിസന്ധിയിൽ കഷ്ടപ്പെടുന്നവരെ ചേർത്തു പിടിക്കുന്നതോടൊപ്പം സമൂഹത്തിന് പ്രതീക്ഷ നൽകാനും നമുക്കാവണം. .ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലെയും സ്ഥിതി ഏറെദയനീയമാണ്. കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് നമ്മുടെ സംസ്ഥാനത്തിന് പിടിച്ചുനിൽക്കാൻ ഒരു പരിധിവരെ സഹായകമാവുന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയി സൈക്യാട്രി വിഭാഗത്തിലെ ഡോ. നൂറുദ്ദീന്‍ റാസി, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ ഇ.എൻടി സർജറി വിഭാഗം തലവൻ ഡോ. ശാഹുല്‍ ഹമീദ് സി.പി., പി എസ് കെ മൊയ്തു ബാഖവി മാടവന ക്ലാസുകള്‍ക്ക് നേതൃത്വം നൽകി.ഡോക്ടര്‍മാരോട് നേരിട്ട് സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ടായിരുന്നു.കെ.ഒ അഹ്മദ്കുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു.എസ്.ശറഫുദീൻ സ്വാഗതവും സി.എച്ച് നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *