മുട്ടില്‍ മരം മുറി; അടിയന്തര അന്വേഷണം ആവശ്യപെട്ട് റവന്യു വകുപ്പ്


Ad
മുട്ടില്‍ മരം മുറി; അടിയന്തര അന്വേഷണം ആവശ്യപെട്ട് റവന്യു വകുപ്പ്
മുട്ടില്‍ വില്ലേജിലെ അനധികൃത മരം മുറിയില്‍ അടിയന്തര അന്വേഷണം ആവശ്യപെട്ട് റവന്യു വകുപ്പ്. റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. വിവാദം കനത്തതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് നടപടിയാരംഭിച്ചതായും സൂചനയുണ്ട്.
   സംഭവം നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടം നടപടി എടുക്കുന്നില്ലെന്നാരോപിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍ 15 കോടി വിലവരുന്ന സര്‍ക്കാര്‍ മരങ്ങള്‍ റോജി അഗസ്റ്റിന്‍ എന്ന വ്യക്തി പ്രദേശവാസികളെ തെറ്റിധരിപ്പിച്ച് നിയമ വിരുദ്ധമായി കടത്തുകയായിരുന്ന മുറിച്ച മരം മേപ്പാടി റെയിഞ്ച് ഓഫീസര്‍ പിടികൂടി കേസ്സെടുക്കുകയും മരം കണ്ടു കെട്ടുകയുമുണ്ടായി. മരക്കച്ചവടക്കാരനും സ്ഥലമുടമകളുമുള്‍പ്പടെ 42 പേര്‍ക്കെതിരെ വനം വകുപ്പു കേസ്സെടുക്കുകയും ചെയ്ത സംഭവത്തിലാണ് തുടര്‍ നടപടി എടുക്കാതെ ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പും മൗനം പാലിക്കുന്നത്. മരം മുറിക്ക് കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചിട്ടും 15 കോടിയുടെ സര്‍ക്കാര്‍ സ്വത്തായ മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനെ ചെറുക്കുന്ന പി.ഡി.പി.പി. നിയമമനുസരിച്ചുള്ള കേസ്സെടുക്കാന്‍ പോലും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പത്ര മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണു റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്നും മരംമുറി സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *