July 16, 2026

ഒരുമരം ഒരു തണൽ: തൈ നടീല്‍ മത്സരം സംഘടിപ്പിക്കുന്നു

0
earth.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒരുമരം ഒരു തണൽ: തൈ നടീല്‍ മത്സരം സംഘടിപ്പിക്കുന്നു

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച് നമുക്ക് 'നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം'എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും വയനാട് നെയ്ത്തുഗ്രാമവും ബി. ആര്‍. സി യുടെ സഹകരണത്തോടെ തൈ നടല്‍ മത്സരം സംഘടിപ്പിക്കുന്നു. ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന സര്‍ക്കാര്‍ /എയിഡഡ് സ് കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തവിഞ്ഞാല്‍, തിരുനെല്ലി, എടവക, വെള്ളമുണ്ട, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭ പരിധിയിലും പെട്ടവരായിരിക്കണം. തൈ നടുന്നതിന്റെ ചിത്രം അടിക്കുറിപ്പ് സഹിതം ബ്ലോക്ക് പഞ്ചായത്തിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റായി പോസ്റ്റ് ചെയ്യണം. ജൂണ്‍ 5 ന് രാത്രി 10 വരെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം. ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന ആദ്യത്തെ 3 പേര്‍ക്കും, മികച്ച ചിത്രങ്ങളയക്കുന്ന മൂന്ന് പേര്‍ക്കും, മികച്ച മൂന്ന് അടിക്കുറിപ്പിനും വയനാട് നെയ്ത്ത് ഗ്രാമം കൈത്തറി ഉത്പന്നങ്ങള്‍ സമ്മാനമായി നല്‍കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *