ബത്തേരിയില്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം : ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ


Ad
സുല്‍ത്താന്‍ ബത്തേരിയില്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം : ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ .

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭയയിലെ ആദ്യ സബ്മിഷനില്‍ ആവശ്യമുന്നയിച്ച് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരായ ആളുകള്‍ ഉള്ള നിയോജക മണ്ഡലത്തില്‍ കര്‍ഷക, കര്‍ഷക തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളും പട്ടിക ജാതി പട്ടിക വര്‍ഗ്ഗമുള്‍പ്പെടെയുള്ള പിന്നോക്ക മേഖലയിലെ വിദ്യാര്‍ത്ഥികളുമുള്ള നിയോജക മണ്ഡലത്തില്‍ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കുന്നതില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഉപരിപഠനത്തിന് കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ പ്രധാന ആവശ്യമായതും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ഗവണ്‍മെന്റ് കോളേജ് ഇല്ലാത്ത സാഹചര്യത്തില്‍ വിവിധ തലങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നതിന്റേയും പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് അനുവദിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ഡെപ്യൂട്ടി ഡയറക്ടര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിവിധ ജനപ്രതിനിധികളുടെയും റവന്യൂ, വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെയും യോഗം എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേരുകയും താല്‍ക്കാലികമായി കോളേജ് പ്രവര്‍ത്തനം ഉടനെ തുടങ്ങുന്നതിന് വേണ്ടി കെട്ടിടം വാടകയ്ക്ക് എടുത്തു സൗകര്യം ഏര്‍പ്പെടുത്തുന്നതിന് തീരുമാനമെടുക്കുകയും കെട്ടിടങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആരംഭിക്കേണ്ട കോഴ്‌സുകള്‍ സംബന്ധിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് 
റിപ്പോര്‍ട്ട് നല്‍കുകയും സ്ഥിരമായി കോളേജ് പണിയുന്നതിന് സര്‍ക്കാരിന് ഏറ്റെടുക്കുവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. അയതിന്റെ അടിസ്ഥാനത്തില്‍ 2020 – 21 വര്‍ഷത്തെ ബഡ്ജറ്റില്‍ ടോക്കണ്‍ പ്രവിഷനില്‍ 30 കോടിരൂപ അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എത്രയും വേഗം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സബ്മിഷനില്‍ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും വയനാട് ജില്ലയില്‍ ഇപ്പോള്‍ മാനന്തവാടിയിലും കല്‍പ്പറ്റയിലും ഗവണ്‍മെന്റ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റൂസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പേര്യ വില്ലേജില്‍ മോഡല്‍ കോളേജിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും, സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ച് കോളേജ് തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു മറുപടി നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *