May 14, 2026

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്‌ക്ക് സമനില

0
fifa-world-cup-trophy-1525321504-1.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്‌ക്ക് സമനില.

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്‌ക്ക് സമനില. ചിലെയാണ് ഒരു ഗോളിന് അര്‍ജന്‍റീനയെ കുരുക്കിയത്. അര്‍ജന്‍റീന 24-ാം മിനുറ്റില്‍ നായകന്‍ ലിയാേണല്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ 36-ാം മിനുറ്റില്‍ സൂപ്പര്‍താരം അലക്‌സിസ് സാഞ്ചസിലൂടെ ചിലെ സമനില പിടിക്കുകയായിരുന്നു.
ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ അഞ്ച് മത്സരങ്ങളില്‍ 11 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അര്‍ജന്‍റീന. കളിച്ച നാല് മത്സരങ്ങളും ജയിച്ച്‌ 12 പോയിന്‍റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അഞ്ചില്‍ ഒരു മത്സരം മാത്രം ജയിക്കാനായ ചിലെ ഏഴാം സ്ഥാനത്താണ്.മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ ബൊളീവിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.ബൊളീവിയ്‌ക്കായി മാര്‍സലോ മാര്‍ട്ടിന്‍സ് ഇരട്ട ഗോള്‍ നേടി. ഡീഗോ ബെജാരനോയാണ് മറ്റൊരു സ്‌കോറര്‍. വെനസ്വേലയുടെ മറുപടി ജോണ്‍ ചാന്‍സലറിന്‍റെ ഏക ഗോളില്‍ ഒരുങ്ങി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറു-കൊളംബിയ മത്സരം പുരോഗമിക്കുകയാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *