April 19, 2024

*തവിഞ്ഞാൽ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്സ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക്*

0
തവിഞ്ഞാൽ പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്സ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക്
മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്ത് അംഗങ്ങളുടെ കയ്യാങ്കളിയോളമെത്തിയ തവിഞ്ഞാൽ
പഞ്ചായത്തിലെ പാലിയേറ്റീവ് നഴ്സ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക്.
തന്നെ പിരിച്ച് വിട്ട് പുതിയ നഴ്സിനെ നിയമിക്കാനുള്ള ഭരണസമിതിയുടെ
തീരുമാനത്തിന് എതിരെ ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ഉത്തരവ് ലഭിച്ചതായി സീന
ജോർജ് പറഞ്ഞു. തവിഞ്ഞാൽ പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ കഴിഞ്ഞ
13 വർഷമായി നഴ്സായി ജോലി ചെയ്ത് വരികയാണ് സീന ജോർജ്. മാർച്ച് 31 ന്
ഇവരുടെ പ്രവർത്തന കാലവധി അവസാനിച്ചിരുന്നു. നിയമനം നീട്ടി നൽകാതെ പുതിയ
നഴ്സിനെ നിയമിക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി
പുതിയ അപേക്ഷ ക്ഷണിക്കുകയും ഫോൺ മുഖേന അഭിമുഖം നടത്താൻ നിശ്ചയിക്കുകയും
ചെയ്തിരുന്നു. ഇതിനെ പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളി
നടന്നത്. സംഘർഷത്തിൽ ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.
ഖമറുന്നീസയ്ക്ക് പരുക്കേറ്റിരുന്നു.
അതിനിടെ പ്രവർത്തന കാലാവധി അവസാനിച്ച നഴ്സ് സീന ജോർജിന് അനുകൂലമായി
സർക്കാർ ഉത്തരവിറങ്ങി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ തുടരാൻ അനുവദിച്ച്
ജൂൺ ഒന്നിനാണ് സർക്കാർ ഉത്തരവിറക്കിയത്. ഇൗ ഉത്തരവിൻ പ്രകാരം സീന ജോർജിനെ
തസ്തികയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാളാട് പ്രാഥമികാരോഗ്യ
കേന്ദ്രം മെഡിക്കൽ ഓഫിസർ തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.
ജനപ്രതിനിധികളെ അക്രമിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ ദിനം
ആചരിച്ചിരുന്നു. സീന ജോർജിനെ തുടരാൻ അനുവദിക്കണമെന്നും ഇവർക്ക് പകരം
പുതിയ നഴ്സിനെ നിയമിക്കരുതെന്നും ആവശ്യപ്പെട്ട് സിഐടിയുവിന്റെ
നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫിസിന് മുൻപിൽ സത്യാഗ്രഹവും നടന്നു.
ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് ലഭിച്ചശേഷം ഇക്കാര്യത്തിൽ നടപടി
സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *