ഇന്നു മുതൽ കേരളത്തിൽ കർശന നിയന്ത്രണം


Ad
കോവിഡ് 19 സ്ഥിരീകരണനിരക്ക് 15 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ ജൂണ്‍ ഒമ്പതുവരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.അവശ്യവസ്തുക്കളുടെ കടകള്‍, വ്യവസായസ്ഥാപനങ്ങള്‍, അസംസ്‌കൃതവസ്തുക്കളുംമറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കുമാത്രമേ ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെ പ്രവര്‍ത്തനാനുമതിയുണ്ടാവൂ.സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ പത്തിനേ പ്രവര്‍ത്തനം തുടങ്ങൂ.
സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. പുറത്തുനിന്ന് വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വേണം.
നി​ല​വി​ല്‍ പാ​സ് അ​നു​വ​ദി​ച്ച​വ​രി​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യാ​ത്ത മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍പോ​ലു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര ചെ​യ്യാം. അ​നാ​വശ്യ​യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തിരേയും യാ​ത്രാ പാ​സു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ര്‍ക്കെ​തി​രേയും ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന് പോലീസ് അറിയിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *