April 25, 2024

പരിസ്ഥിതി ദിനാചരണം ചടങ്ങ് മാത്രമാകുന്നു ; നഷ്ടം കോടികൾ

0
Img 20210605 Wa0052.jpg
പരിസ്ഥിതി ദിനാചരണം ചടങ്ങ് മാത്രമാകുന്നു ; നഷ്ടം കോടികൾ

മാനന്തവാടി: പരിസ്ഥിതി ദിനം പലപ്പോഴും ആചരണം മാത്രമാവുന്നു. തൈ മുളപ്പിച്ച് നടീലിന് തയ്യാറാക്കും വരെ വകുപ്പുകൾക്ക് കോടികളാണ് ചെലവ്. നടുന്നതിൻ്റെ പത്തിലൊന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടങ്കിൽ കേരളം ഇന്ന് വൃക്ഷങ്ങളാൽ തിങ്ങിനിറഞ്ഞേനെ. സംഘടനകളും ഭരണ സംവിധാനവും ഒരു ചടങ്ങിനാണ് ദിനം ആചരിക്കുന്നത് .ചെടികൾ നടുക എന്നതിൽ നിന്ന് തുടർ പരിപാലനമില്ല. എന്നാൽ വ്യത്യസ്തമായി ചില സംഘടനകൾ മാത്രം പരിപാലിച്ച് പോരുന്നുണ്ട്.​ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
വൃക്ഷങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
പരിസ്ഥിതി ദിനത്തിൽ സർക്കാർ സംവിധാനത്തിലൂടെ നട്ടുപിടിപ്പിക്കുന്ന പല വൃക്ഷ തൈകളും തുടർപരിപാലനവുമില്ലാതെ നശിക്കുകയാണ്. മുൻവർഷങ്ങളിലെല്ലാം ഒരു കോടിയോളം തൈകൾ നടുന്നുണ്ടെകിലും ഭൂരിഭാഗവും നശിച്ചു പോവുകയാണ്. മറ്റു പല സംഘടനകൾ നടുന്ന വൃക്ഷ തൈകൾക്കും ഇതേ അവസ്ഥയാണ്.
ഇവ ഉത്പാതിപ്പിക്കാൻ കോടികളാണ്. ചിലവിടുന്നതും. പരിപാലനമില്ലാതെ നശിച്ചുപോകുന്നതും. ഒരു പതിവ് കാഴ്ചയാണ്
എല്ലാ വർഷവും തൈകൾ നടുമ്പോഴും പലതും മുളക്കുന്നില്ല എന്നതാണ് വാസ്തവം. പരിസ്ഥിതി ദിനത്തിൽ തൈകൾ നടുക എന്നത് ഒരു ചടങ്ങിന് മാത്രമാണ് ഇപ്പോൾ ചെയ്യുന്നതും. ഓരോ വർഷവും ലക്ഷകണക്കിന് തൈകളാണ് ജില്ലയിൽ എത്തുന്നത് സോഷ്യൽ ഫോറെസ്റ്ററി മുഖേനെ തൈകൾ നട്ട് പരിപാലിച്ച് പരിസ്ഥിതി ദിനമാകുമ്പോഴേക്കും നഴ്‌സറികളിലും നിന്നും വിവിധ സംഘടനകൾക്കും ക്ലബ്കൾക്കും നൽകുമ്പോൾ 27 രൂപയാണ് ചിലവാകുന്നതും. എന്നാൽ ചിലവിനനുസരിച്ചുള്ള മരങ്ങളല്ല വളരുന്നതും തുടർ പരിപാലനമില്ലാതെ പല തൈകളും കരിഞ്ഞുണങ്ങി പോവുകയാണ്. എന്നാൽ പരിസ്ഥിതിയെ സംരക്ഷിച്ച് തൈകൾ പരിപാലിച്ച് കൊണ്ടുപോകുന്ന പല സംഘടനകളും വ്യക്തികളുമുണ്ട് ഇതിനപവാദമായിട്ട്.
പരിസ്ഥിതി ദിനത്തിൽ മാത്രം പരിസ്ഥിതിയെ പറ്റി ചിന്തിക്കാതെ പരിസ്ഥിതിക്ക് നിത്യജീവിതത്തിൽ സ്ഥാനം നൽകുന്ന പല പ്രവർത്തനങ്ങളും സംഘടിപ്പിക്കുക എന്നത് ഇതിനൊരുപാധിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *