August 28, 2026

ജീവനെടുത്ത് കൊവിഡ്; സംസ്ഥാനത്തെ മരണങ്ങള്‍ പതിനായിരത്തിനടുത്ത്

0
IMG-20210605-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജീവനെടുത്ത് കൊവിഡ്; സംസ്ഥാനത്തെ മരണങ്ങള്‍ പതിനായിരത്തിനടുത്ത്

കേരളത്തില്‍ സര്‍ക്കാര്‍ കണക്കിലുള്ള കൊവിഡ് മരണങ്ങള്‍ പതിനായിരത്തോട് അടുക്കുന്നു. ഇന്നലെ വരെ 9510 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. കോവിഡ് നെഗറ്റിവ് ആയ ശേഷം അനുബന്ധ രോഗങ്ങളാല്‍ ജീവന്‍ നഷ്ടമായ നൂറുകണക്കിനാളുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടില്ല. സംസ്ഥാനത്തെ കൊവിഡ് മരണങ്ങള്‍ തീരുമാനിക്കുന്നത് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ജില്ലാ അടിസ്ഥാനത്തിലാക്കിയത്. കൊവിഡ് മരണങ്ങള്‍ കണക്കാക്കുന്നതില്‍ പിഴവുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാല്‍ ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡ പ്രകാരമാണ് കൊവിഡ് മരണം കണക്കാക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *