വസന്തോദ്യാനമാകാനൊരുങ്ങി കമ്പളക്കാടും


Ad
വസന്തോദ്യാനമാകാനൊരുങ്ങി കമ്പളക്കാടും

കമ്പളക്കാട് ടൗണിനെ സൗന്ദര്യവല്‍ക്കരിക്കാനൊരുങ്ങി വ്യാപാരികളും യാസ് ക്ലബും അഡോറയും. ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ചെടികള്‍ നട്ട് പരിപാലിക്കുന്ന പദ്ധതിയിലൂടെ കമ്പളക്കാടിനെയും വസന്തോദ്യാനമാക്കാനുള്ള പദ്ധതികളാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. പദ്ധതിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ യൂനിറ്റ്, യാസ് ക്ലബ്, അഡോറ എന്നിവരാണ് ചെടിച്ചട്ടികള്‍ സംഭാവാന ചെയ്തത്. ഓരോ വ്യാപാര സ്ഥാപനങ്ങളും അവരവുടെ മുന്‍പിലുള്ള ചെടികള്‍ സംരക്ഷിച്ച് കമ്പളക്കാടിനെ വസന്തോദ്യാനമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ വിജയത്തിനായി വ്യാപാരികളും യാസ് ക്ലബ് അംഗങ്ങളും അഡോറ അംഗങ്ങളും ഒരേ മനസോടെയാണ് മുന്നിട്ടിറങ്ങിയത്. ലോക പരിസ്ഥിതി ദിനമായ ഇന്നലെ പദ്ധതിയിലേക്കുള്ള ചെടിച്ചട്ടികള്‍ വ്യാപാരിവ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അസ്‌ലം ബാവ, യാസ് ക്ലബ് പ്രസിഡന്റ് പി.ടി യൂസുഫ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത്, അഡോറ ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവര്‍ വാര്‍ഡംഗം നൂര്‍ഷ ചേനോത്തിന് കൈമാറി. തുടര്‍ന്ന് ചെടിച്ചട്ടികളുടെ വിതരണോദ്ഘാടനം ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.സി മജീദ് നിര്‍വഹിച്ചു. കമ്പളക്കാട് എസ്.ഐ എം.വി ശ്രീദാസന്‍ ചെടിച്ചട്ടികള്‍ ഏറ്റുവാങ്ങി. ടി രവീന്ദ്രന്‍, പി.ടി അഷ്‌റഫ്, ഷമീര്‍ കോരന്‍കുന്നന്‍, മുനീര്‍ ചെട്ടിയാന്‍കണ്ടി, മുത്തലിബ് ലിച്ചി, കെ.കെ ജംഷീദ്, സഹറത്ത് പത്തായക്കോടന്‍, സലീം അറക്ക സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *