മോതിരം കുടുങ്ങിയ അഞ്ചാം ക്ലാസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്


Ad
മോതിരം കുടുങ്ങിയ അഞ്ചാം ക്ലാസുകാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഫയർഫോഴ്സ്  

മുട്ടിൽ ഡബ്ല്യു എം ഒ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ ബഷീർ_ഹാജിറ ദമ്പതികളുടെ മകളായ ഫാത്തിമ എ.ബി യുടെ കയ്യിൽ കുടുങ്ങിയ മോതിരം ആശുപത്രികളിൽ എത്തിച്ചെങ്കിലും ഊരി എടുക്കാനോ മുറിച്ചു മാറ്റാനോ കഴിഞ്ഞില്ല അവസാന ശ്രമമെന്നോണം കൽപ്പറ്റ അഗ്നിരക്ഷാ സേനയെ സമീപിക്കുകയും ചെയ്തു. ഫാത്തിമയുടെയും മാതാപിതാക്കളുടെയും നിസ്സഹായവസ്ഥയ്ക്കു മുന്നിൽ വയനാട് ജില്ലാ ഫയർ ഓഫീസർ കെ.എം അഷ്റഫലിയുടെ നേതൃത്വത്തിൽ കൽപ്പറ്റ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റ്റി.പി രാമചന്ദ്രൻ , സീനിയർ ഫയർ ഓഫീസർ ഐ ജോസഫ് , കെ. ഷജിൽ, എം.വി ഷാജി, സി.കെ നിസാർ, കെ.എസ് ശ്രീജിത്ത്, എം.വി ദീപ്ത് ലാൽ, ആർ പ്രസാദ്, വി.സി. അമൃതേഷ്, സി എ ജയൻ, എന്നിവരുടെ സമയോചിത ഇടപെടൽ മൂലം മോതിരം അതിവിദഗ്ദ്ധമായി ഊരിയെടുത്തു. അഗ്നിരക്ഷാനിലയത്തിലെ ഓഫീസർമാർക്ക് കരച്ചിലിനിടയിലും നന്ദി രേഖപ്പെടുത്തി കൊണ്ടാണ് ഫാത്തിമയും കുടുംബവും മടങ്ങിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *