രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട്


Ad
ഇന്ത്യയിലെ സ്വര്‍ണാഭരണ വില്‍പ്പനക്കാര്‍ ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടാണ് ഈയാഴ്ച നല്‍കിയത്. ഔണ്‍സിന് 12 ഡോളര്‍ വരെയാണ് വിലയിളവ്. തൊട്ടുമുന്‍പത്തെയാഴ്ച ഇത് 10 ഡോളറായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബര്‍ രണ്ടാം വാരത്തിന് ശേഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന വിലയിളവാണിത്.
സ്വര്‍ണവിലയില്‍ നിലവില്‍ 10.75 ശതമാനം ഇറക്കുമതി തീരുവയും മൂന്ന് ശതമാനം ജിഎസ്ടിയുമാണ്. കേരളമടക്കം പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി സ്വര്‍ണക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതോടെ റീടെയ്ല്‍ ഡിമാന്റ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്ബത്തിക വര്‍ഷത്തില്‍ സ്വര്‍ണ വ്യാപാരം 1855 ഡോളറിനും 1920 ഡോളറിനും ഇടയിലാവും നടക്കുകയെന്നാണ് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *