വില കൂടി വരുന്നു പ്രതിസന്ധിയിലായ ഇഞ്ചി കർഷകർക്ക് പ്രതീക്ഷയുടെ പച്ചപ്പ്


Ad
വില കൂടി വരുന്നു

പ്രതിസന്ധിയിലായ ഇഞ്ചി കർഷകർക്ക് പ്രതീക്ഷയുടെ പച്ചപ്പ്
_ അഖില ഷാജി
കർണാടകയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലുമടക്കം ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്യുന്നവരാണ് വയനാട്ടിലെ കർഷകർ. വയനാട്ടിൽ ഉത്പാതിപ്പിക്കുന്ന നാണ്യവിളകൾക്ക് വില കുറഞ്ഞതും ഉത്പാദന ചിലവ് കൂടിയതുമാണ് കർഷകരെ അതിർത്തി കടക്കാൻ പ്രേരിപ്പിച്ചതും.
ഈ വർഷം ഇഞ്ചി കർഷകരെ സംബന്ധിച്ചിടത്തോളം ദുരിതത്തിലാഴ്ത്തിയ വർഷമായിരുന്നു. കാരണം ഇഞ്ചിക്ക് വേണ്ടത്ര വില വന്നില്ല. ഒരേക്കറിന് ആറു ലക്ഷം രൂപയുടെ മുടക്ക് വരുന്ന ഇഞ്ചിക്ക് മുന്നൂറു ചാക്ക് വിളവ് ലഭിച്ചാൽ പോലും എണ്ണുറു രൂപയായിരുന്നു വില കിട്ടിയിരുന്നത്. ഈ ജൂൺ മാസത്തിലാണ് ആയിരം ആയിരത്തി ആഞ്ഞൂറ് രൂപയിൽ എത്തിയത്. ദുരിതത്തിലായിരുന്ന കർഷകർക്ക് ആശ്വാസം പകർന്നിരിക്കുകയാണ് ഇപ്പോഴത്തെ വില വർദ്ധനവ്. ലോക്ക്ഡൗൺ മൂലം ഇത്തവണ പലയിടങ്ങളിലും കൃഷി മുടങ്ങി. കൃഷി ചെയ്തവരാകട്ടെ പതിവിലും വൈകിയാണ് വിത്തിട്ടത്. ഇക്കാരണം കൊണ്ടുതന്നെ ഉത്പാദനം വന്‍തോതില്‍ കുറയുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയം നാലായിരം മുതൽ ആരായിരം വരെ ഇഞ്ചിക്ക് വില വന്നിരുന്നു. മാത്രമല്ല കർഷകർക്ക് നല്ല വിളവും ലഭിച്ചിരിക്കുന്നു.എന്നാൽ കഴിഞ്ഞ വർഷം നട്ട ഇഞ്ചിയുടെ അത്രയും ഇപ്രാവശ്യം ഇല്ലായിരുന്നു എന്നതായിരുന്നു യാഥാർഥ്യം. കഴിഞ്ഞ ലോക്ക്ഡൗൺ കാലയളവിൽ കൃഷിയെ നന്നായി പരിപാലിക്കാൻ കർഷകർക്ക് സാധിച്ചിരുന്നു. കർണാടകയിലാണ് ഏറ്റവും കൂടുതൽ കൃഷി ഉള്ളത് അതുകൊണ്ട് തന്നെ 90% വിളവെടുപ്പ് അവിടെ കഴിയുകയും ചെയ്തിരുന്നു. ഇപ്പോൾ ആയിരത്തിഅഞ്ഞുറ് രൂപ വില വന്നാലും ഇഞ്ചിക്ക് മുള വന്നതുകൊണ്ടും ഉണക്ക് സംഭവിക്കുന്നത്കൊണ്ടും തൂക്കം കുറയാൻ ഇടയാകുന്നു. മൂവായിരം രൂപ എങ്കിലും വില വന്നാൽ മാത്രമേ കർഷകർക്ക് എന്തെകിലും മെച്ചമുണ്ടാകുകയുള്ളു. ഇത്രനാളും കൃഷിക്കാരായിരുന്നു കച്ചവടക്കാരോട് ഇഞ്ചി വേണോ എന്ന് ചോദിച്ചിരുന്നത്. എന്നാൽ ആ അവസ്ഥക്ക് ഇപ്പോൾ മാറ്റം വന്നു എന്നുതന്നെ പറയാം
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *