June 3, 2026

സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

0
By ന്യൂസ് വയനാട് ബ്യൂറോ
സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വേങ്ങപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ചാമുണ്ടം കോളനിയിൽ പോസിറ്റീവായ വ്യക്തികൾക്ക് കോളനിയിൽ മുപ്പതിൽ കൂടുതൽ ആളുകളുമായി സമ്പർക്കമുണ്ട്.
സുൽത്താൻ ബത്തേരി കോഓപ്പറേറ്റീവ് ബാങ്കിൽ ജൂൺ 2 വരെ ജോലി ചെയ്ത വ്യക്തിയും, പുൽപ്പള്ളി ശോഭ ടെക്സ്റ്റയിൽസിൽ ജൂൺ 4വരെ ജോലി ചെയ്ത വ്യക്തിയും പോസിറ്റീവാണ്.
പുഞ്ചവയൽ പനമരം സിമന്റ് ഗോഡൗണായ എം.സി ബിൽഡിംഗിൽ ജോലി ചെയ്തു വരുന്ന വ്യക്തികളിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇടവക എടച്ചേരി കോളനി, മീനങ്ങാടി നേടിയഞ്ചേരി കോളനി, കൊട്ടിമുണ്ട കോളനി, പനമരം കൂവാമ്മൂല കോളനി, നീർവാരം നെടുംകുന്നു കോളനി, പരിയാരം ഇടപ്പെട്ടിക്കുന്നു കുമരൻ കോളനി, വാഴവറ്റ കരിമത്തുവയൽ കോളനി, ലക്കിടി പ്രിയദർശിനി കോളനി, നെന്മേനി കായപ്പുര കോളനി, മാനന്തവാടി വാറടിമൂല കോളനി, പയ്യമ്പല്ലി കോളനി, തിരുനെല്ലി ബാവലി മീൻകൊല്ലി കോളനി, പുൽപ്പള്ളി പാക്കം വീരാടി കോളനി എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *