August 26, 2026

പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു

0
IMG-20210606-WA0062.jpg
By ന്യൂസ് വയനാട് ബ്യൂറോ
പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു
കല്‍പറ്റ: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്ക് കരുതലായി കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ: ടി.സിദ്ധീഖ് നിയോജക മണ്ഡലത്തിലേ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ആവശ്യമായ പള്‍സ് ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു. നിയോജക മണ്ഡലം തല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ വെച്ച് പ്രസിഡണ്ട് പി.പി.രനിഷിന് കൈമാറിക്കൊണ്ട് അഡ്വ: ടി.സിദ്ധീഖ് എം എൽ എ നിര്‍വ്വഹിച്ചു. യു ഡി എഫ് കല്‍പറ്റ നിയോജക മണ്ഡലം ചെയര്‍മാന്‍ റസ്സാഖ് കല്‍പറ്റ, കണ്‍വീനര്‍ പി.പി.ആലി അഡ്വ: ടി.ജെ ഐസക് കോട്ടത്തറ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹണി ജോസ് ഇ.കെ.വസന്ത പി.സുരേഷ് മാസ്റ്റര്‍, ബിന്ദു മാധവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.സി തങ്കച്ചന്‍ അബ്ദുള്ള വൈപ്പടി കെ.പോള്‍ ഗഫൂര്‍ വെണ്ണിയോട് സുരേഷ് ബാബു വാളല്‍ ഗൗതം ദാസ് കെ.കെ.മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *