October 23, 2026

വയനാട്ടിലും സെഞ്ച്വറി കടന്ന് പെട്രോൾ വില ….!

0
IMG-20210607-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിലും സെഞ്ച്വറി കടന്ന് പെട്രോൾ വില ….! 

പെട്രോൾ വില സംസ്ഥാനത്ത് ആദ്യമായി 100 കടന്നു. വയനാട് ബത്തേരിയിൽ ബത്തേരി ദൊട്ടപ്പൻ കുളത്തെ ശ്രീ ബാലാജി പെട്രോൾ പംബ്ബിലാണ് പ്രീമിയം പ്രെട്രോളിന് 100 രൂപ.24 പൈസ ആയത്. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റർ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. അടിമാലിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി

രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 21 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും, ഡീസലിന് 91. 88 രൂപയുമാണ് ഇപ്പോൾ വില.
സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.38 രൂപയും ഡീസൽ സലിറ്ററിന് 92.31 രൂപയുമെത്തി.കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോൾ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *